ഇന്ത്യൻ ടെലിവിഷൻ രംഗത്തെ മിന്നും താരമാണ് ദിവ്യങ്ക തൃപതി ദാഹിയ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ മിനിസ്ക്രീനിൽ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സി ടിവി സംപ്രേഷണം ചെയ്യുന്ന ബണോ മെയിൻ തെറി ദുൽഹാൻ എന്ന സീരിയൽ വിദ്യ പ്രതാപ് സിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെട്ടത്.
താരം സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്കു വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കു വയ്ക്കുകയും ചെയ്യും. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം കാണപ്പെടുന്നത്. ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന മിനിസ്ക്രീനിലെ താരങ്ങളിലൊരാളാണ്. 17 മില്യണിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.
ഇപ്പോൾ താരം പങ്കുവെച്ച ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. താരത്തിന്റെ ഒരു ഫോട്ടോ ആരാധകർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. യഥാർത്ഥത്തിൽ ആ ഫോട്ടോ അങ്ങനെയല്ല അതിന്റെ യഥാർത്ഥ ഫോട്ടോ ഇങ്ങനെയാണ് എന്ന് പറഞ്ഞു കൊണ്ടാണ് താരം പുതിയ ഫോട്ടോ പങ്കുവെച്ചത്.
താരത്തിന്റെ ഫോട്ടോ വളരെ ഭംഗിയാക്കി എഡിറ്റ് ചെയ്താണ് ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എന്നാൽ ആ ഫോട്ടോയിൽ കാണുന്നതുപോലെ അല്ല എന്റെ കാലുകൾ, യഥാർത്ഥത്തിൽ ഇങ്ങനെയാണ് എന്റെ കാലുകൾ എന്ന് പറഞ്ഞുകൊണ്ട് താരം അതിന്റെ യഥാർത്ഥ ഫോട്ടോ പങ്കുവെച്ചു. തന്റെ കാലിൽ ഉള്ള പാടുകൾ കൃത്യമായി കാണിച്ചുകൊണ്ടാണ് താരം ഫോട്ടോ പങ്കുവെച്ചത്.
താരത്തിന്റെ ഈ ആറ്റിട്യൂട് ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് താരത്തിന്റെ ഫോട്ടോ കയ്യടി നേടിയിരിക്കുന്നു. ഒറിജിനൽ ആണോ എഡിറ്റ് ചെയ്തതാണോ? എന്ന് ചോദിച്ചാൽ ഞാൻ ഒരിജിനൽ തെരെഞ്ഞെടുക്കും. എന്തിന് മറച്ചു വെക്കണം. സത്യത്തെ ഉൾകൊള്ളാൻ പടിക്കണം. എന്നായിരുന്നു താരം ഫോട്ടോ ക്യാപ്ഷൻ നൽകിയത്.
2004 ൽ India’s Best Cinestars Ki Khoj എന്ന റിയാലിറ്റിഷോയിലെ മത്സരത്തിൽ പങ്കെടുത്തു കൊണ്ടാണ് താരം ആദ്യമായി മിനിസ്ക്രീൻ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരുപാട് മിനിസ്ക്രീനിലെ പരിപാടികളിൽ മത്സരാർത്ഥിയായി താരം പങ്കെടുത്തു. താരം സിനിമകളിലും വെബ് സീരിസുകളിലും അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയ ജീവിതത്തിൽ ഒരുപാട് അംഗീകാരങ്ങൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.