സൗത്ത് ഇന്ത്യൻ ഭാഷകളിലെല്ലാം അഭിനയിച്ച് നിറഞ്ഞ കൈയ്യടി സ്വീകരിച്ച പ്രഗൽഭ അഭിനേത്രിയാണ് പ്രിയാമണി. അഭിനയിക്കുന്നത് ഏത് ഭാഷയിൽ ആണെങ്കിലും ഏത് വേഷമാണെങ്കിലും ഏതുതരത്തിലുള്ള ഡയലോഗുകൾ ആണെങ്കിലും മികച്ച അഭിനയ മുഹൂർത്തം ആണ് താരം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം തന്റെ നിലപാട് തുറന്നു പറയുന്ന സ്വഭാവക്കാരി കൂടിയാണ് താരം. സ്വന്തം വ്യക്തിത്വത്തിന് ബഹുമാനം നൽകിയത് കൊണ്ട് തന്നെ കമ്മിറ്റ് ചെയ്ത സിനിമയില്‍ നിന്ന് തന്നെ തനിക്ക് പിന്‍മാറിവേണ്ടി വന്ന സന്ദർഭം ഉണ്ടായിട്ടുണ്ട് എന്ന് തുറന്നു പറയുകയാണ് താരമിപ്പോൾ.
പറയുന്നതൊന്നും ഷൂട്ട് ചെയ്യുന്നത് മറ്റൊന്നും ആയപ്പോൾ ഇറങ്ങിപ്പോരേണ്ടി വന്ന സന്ദർഭത്തെ കുറിച്ച് കാര്യം പറഞ്ഞ വാക്കുകളാണ് വലിയതോതിൽ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുകയും ചെയ്തിരിക്കുന്നത്. മലയാളത്തിൽ നിന്നല്ല തെലുങ്ക് ഭാഷയിൽ നിന്നാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായത് എന്നും താരം പറഞ്ഞു. ഒരു അഭിമുഖത്തിന് ഇടയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തുന്നത്.
ഞാനും വിമലയും ചെയ്ത ഒരു സിനിമയായിരുന്നു. എന്റെ മാനേജരാണ് ഈ സിനിമ ചെയ്യണമെന്ന് എന്നോട് പറഞ്ഞത്. തുടക്കം തൊട്ട് എന്തൊക്കെയോ ഷൂട്ട് ചെയ്യുന്നുണ്ട്. ഒന്നും മനസ്സിലാകാതെ എന്തൊക്കെ ഷൂട്ട് ചെയ്യുന്നത് കൊണ്ട് തന്നെ അവസാനം ഞാൻ മാനേജരെ വിളിച്ചു ചോദിക്കുക പോലും ചെയ്തു എന്നും താരം വ്യക്തമാക്കുകയുണ്ടായി.
എനിക്ക് മാത്രമല്ല കൂടെ അഭിനയിച്ചവർക്കും ഇതേ ഫീലിംഗ് തന്നെ ഉണ്ടായത് എന്നും താരം പറഞ്ഞു. പറയുന്നത് ഒന്ന് ഷൂട്ട് ചെയ്യുന്നത് വേറൊന്ന്. കഥാപാത്രത്തിന് ഒരു ഡയറക്ഷനില്ല. ഓരോ കഥാപാത്രവും ഓരോ രീതിയില്‍ പോകുന്നു. അവസാനം ആ കഥാപാത്രം ഞാൻ ചെയ്യില്ല എന്ന് പറയുകയാണ് ഞാൻ ചെയ്തത് എന്നാണ് താരം വെളിപ്പെടുത്തിയത്.
എനിക്ക് ആ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നുണ്ടായിരുന്നില്ല എന്നാണ് താരം വെളിപ്പെടുത്തിയത്. സിനിമ അഭിനയം ആണെങ്കിലും ആദ്യം ഒരു അഭിനേത്രി അല്ലെങ്കിൽ അഭിനേതാവിന് ആവശ്യം കംഫർട്ട് സോൺ തന്നെയാണ് എന്നാണ് ഇങ്ങനെയുള്ള അഭിമുഖങ്ങളിൽ നിന്നും താരത്തിന്റെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.