ഇപ്പോൾ ആമസോൺ പ്രൈമിൽ വളരെ മികച്ച രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന വിജയചിത്രം ആണ് എരിടാ. പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് ഈ സിനിമയെ സ്വീകരിച്ചത്. എല്ലാം കൊണ്ടും മികച്ചു നിൽക്കാൻ എരിടാ എന്ന സിനിമക്ക് സാധിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ. വെറുപ്പിന്റെ ദേവതയായ എരിടയുടെ പേര് ആണ് ഈ സിനിമയ്ക്ക് നൽകിയിട്ടുള്ളത്.
പ്രശസ്ത സംവിധായകൻ വി കെ പ്രകാശ് സംവിധാനം ചെയ്ത് നാസർ, സംയുക്ത മേനോൻ, കിഷോർ തുടങ്ങിയവർ പ്രധാന വേഷത്തിൽ തിളങ്ങിയ സിനിമയാണ് എരിടാ. ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ട ഓരോ കഥാപാത്രങ്ങളും വളരെ മികച്ച രീതിയിലാണ് അഭിനയിച്ച് പ്രേക്ഷകരെ രസിപ്പിച്ചത്. പ്രത്യേകിച്ചും എടുത്തുപറയേണ്ടത് നായികയായി പ്രത്യക്ഷപ്പെട്ട് സംയുക്ത മേനോന്റെ മികച്ച പ്രകടനമാണ്.
സിനിമയുടെ ടൈറ്റിൽ ക്യാരക്ടർ തന്നെയാണ് സംയുക്ത മേനോൻ സിനിമയിൽ അവതരിപ്പിച്ചത്. ഈ സിനിമയുടെ പ്രമോഷൻ പോസ്റ്റരിൽ പ്രത്യക്ഷപ്പെട്ട സംയുക്ത മേനോൻന്റെ ഫോട്ടോകൾ ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചിരുന്നു. സിനിമയുടെ കഥാപാത്രത്തിന്റെ ആവശ്യത്തിനുവേണ്ടി താരം ഭാരം കുറച്ചതും സിനിമാലോകത്ത് വലിയ വാർത്തയായിരുന്നു.
ഈ സിനിമയിൽ വളരെ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് സംയുക്ത മേനോൻ പ്രത്യക്ഷപ്പെട്ടത്. ഒരു പക്ഷേ ഇത്രയും ബോൾഡ് ലുക്കിൽ താരം ഇതിനുമുമ്പ് വേറെ സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്ന് വേണം പറയാൻ. തനിക്ക് ഏത് വേഷവും വളരെ അനായാസമായി കൈകാര്യം ചെയ്യാൻ പറ്റുമെന്ന് താരം ഈ സിനിമയിലൂടെ തെളിയിച്ചിരിക്കുകയാണ്. ത്രില്ലർ സിനിമയായ എറിടയിലുടനീളം താരം പൂർണമായും ബോൾഡ് വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്.
നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. മലയാളം തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. നിലവിൽ മലയാളത്തിൽ ഇത്രയും ബോർഡ് ആറ്റിട്യൂട് ഉള്ള വേറെ നടി ഉണ്ടോ എന്ന് പോലും സംശയമാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം ഇൻസ്റ്റാഗ്രാമിൽ ബിക്കിനി ഫോട്ടോ വരെ പങ്കുവെച്ചിരുന്നു.
2016 ൽ പോപ്കോൺ എന്ന സിനിമയിലൂടെ കടന്നുവന്ന താരം മലയാളി പ്രേക്ഷകർക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയത് ടോവിനോ നായകനായി പുറത്തിറങ്ങിയ തീവണ്ടി എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. ലില്ലി എന്ന സിനിമയിൽ താരത്തിന്റെ കഥാപാത്രവും ഏറെ ശ്രദ്ധേയമായിരുന്നു. കളരി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തമിഴ് അരങ്ങേറ്റം കുറിച്ചത്. പൃഥ്വിരാജ് നായകനായ പുറത്തിറങ്ങാൻ പോകുന്ന കടുവ എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെടാൻ പോവുകയാണ്.