ഒരു സമയത്ത് മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ഭാമ. ഏകദേശം പത്ത് വർഷത്തോളം മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന താരം. 2007 മുതൽ 2019 വരെ ആയിരുന്നു താരം സിനിമയിൽ സജീവമായി ഉണ്ടായിരുന്നത്. മികച്ച അഭിനയമാണ് താരം കാഴ്ച വെച്ചിരുന്നത്. മലയാളത്തിനു പുറമേ താരം കന്നടയിലും തമിഴിലും ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്.
തന്റെ അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും താരം ഒരുപാട് ആരാധകരെ നേടി. നാല്പതിൽ കൂടുതൽ സിനിമകളിൽ പ്രധാന വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. ചെയ്ത കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായിരുന്നു. ഒരിക്കലും ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെടാതെ തന്നെ താരം നിറഞ്ഞ കയ്യടി സ്വന്തമാക്കി. തുടക്കം മുതൽ സജീവമായിരുന്ന കാലത്തിൽ അത്രയും മികച്ച പ്രേക്ഷക പ്രീതി താരം സ്വന്തമാക്കി.
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയിച്ചത്. താരം ഏറ്റവും അവസാനമായി പ്രത്യക്ഷപ്പെട്ടത് ഖിലാഫത്ത് എന്ന മലയാള സിനിമയിലാണ്. മിനിസ്ക്രീനിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക മുൻനിര നടന്മാർക്കൊപ്പം പ്രത്യക്ഷപ്പെടാനും താരത്തിനു സാധിച്ചിട്ടുണ്ട്.
സിനിമാ മേഖലയിൽ സജീവമല്ലെങ്കിലും ആരാധകർക്കിടയിൽ നിന്ന് താരം ഒരിക്കലും മാഞ്ഞു പോയിട്ടില്ല. സമൂഹമാധ്യമങ്ങളിലൂടെ താരം ആരാധകരുമായി നിരന്തരം സംവദിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. 10 ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും ഇന്നും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.
ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുകയും വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നത്. ഒരു സ്ത്രീക്ക് ധരിക്കാവുന്ന ഏറ്റവും മനോഹരമായ വസ്‌ത്രം അവളുടെ ആത്മവിശ്വാസമാണ്..! എന്ന അടികുറിപ്പോടെ ഭാമ തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ മികച്ച അഭിപ്രായമാണ് ഫോട്ടോഷൂട്ടിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ടോജോ കപ്പിത്താനാണ് ഫോട്ടോസ് പകർത്തിയിരിക്കുന്നത്. കുഞ്ഞുണ്ടായതിന് ശേഷവും തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ഭാമയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. കുഞ്ഞു ഉണ്ടായതിൽ പിന്നെയുള്ള മുഴുവൻ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിക്കുകയും പെട്ടെന്ന് തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്.