വലിയ പ്രേക്ഷക ശ്രദ്ധ നേടി ഇന്ദുവദന ടീസർ 🔥🔥 വീഡിയോ കാണാം..!

പുതിയ സിനിമകളുടെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത് പതിവാണ്. കാരണം സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ അധികവും സിനിമയെ സ്നേഹിക്കുന്നവരും സിനിമാ മേഖലയോട് താൽപര്യമുള്ളവരും ആണ്. പുതിയ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നത് വരെ സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയാകാറുണ്ട്.

ഒരു സിനിമ പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നീട് അതിനെ കുറിച്ചുള്ള ഓരോ വാർത്തയും വലിയ ആരവത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇഷ്ടപ്പെട്ട നായികാനായകന്മാർ ഉള്ള പ്രോജക്ടുകൾക്ക് കാഴ്ചക്കാരും കാത്തിരിക്കുന്നവരും അധികരിക്കാനും കാരണം അതുതന്നെ. ഭാഷകൾക്ക് അതീതമാണ് ഇക്കാര്യങ്ങളെല്ലാം.

ഇപ്പോൾ ഒരു തെലുങ്കു ചിത്രത്തിന്റെ ടീസർ പുറത്ത് വന്നിരിക്കുകയാണ്. ഇന്ദുവദന എന്ന തെലുങ്കു ചിത്രത്തിന്റെ ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ലക്ഷക്കണക്കിന് ആളുകളിലേക്ക് ടീസർ എത്തി കഴിഞ്ഞു. നായികയുടെ ഗ്ലാമർ രംഗങ്ങളും ഈ ടീസറിന് ശ്രദ്ധ നേടിക്കൊടുക്കുന്നുണ്ട്.

പ്രണയവും പകയും പ്രതികാരവും ആക്ഷനും ഹൊററും എല്ലാം ചേർത്തൊരുക്കിയ ചിത്രമാണ് ഇന്ദുവദന എന്നതിലേക്കുള്ള സൂചനകൾ ടീസർ പ്രേക്ഷകർക്ക് നൽകുന്നുണ്ട്. ശ്രീ ബാലാജി പിക്‌ചേഴ്‌സിന്റെ ബാനറിൽ മാധവി അടൂർട്ടി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം എസ് ആർ ആണ്. ഒരുപാട് വികാരങ്ങൾ ഒരുമിച്ച് പറയുന്ന വ്യത്യസ്തമായ ഒരു കഥയായിരിക്കും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

സതീഷ് ആകെട്ടി കഥയും സംഭാഷണവും എഴുതിയിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ശിവ കക്കനി ആണ്. വരുൺ സന്ദേശ്, വാസു എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ഫർനാസ് ഷെട്ടി ആണ്. ഇവരെ കൂടാതെ, രഘു ബാബു, അലി, നാഗിനീഡു, സുരേഖ വാണി, തഗ്‌ബോട്ടു രമേഷ്, ധനരാജ്, മഹേഷ് വിറ്റ, കെരിന്റ പർവേറ്റീസം, അമ്പറുശ്ശി, ജബർദാസ്റ് മോഹൻ, ദുവ്വശി മോഹൻ, വംശി അകറ്റി, കാർത്തിക ദീപം ഫെയിം കൃതിക എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.

പ്രേക്ഷകപ്രീതിയും പിന്തുണയും ആവോളമുള്ള ഒരു താരനിര തന്നെ സിനിമയിലുണ്ടായതു കൊണ്ട് തന്നെ വലിയ തോതിൽ ആണ് സിനിമയുടെ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. ചെറിയ വാർത്തകൾക്ക് പോലും വലിയ വാർത്താ പ്രാധാന്യം ലഭിക്കുന്നതും ഇത്തരത്തിലുള്ള പ്രേക്ഷക പ്രീതിയും പിന്തുണയും കൊണ്ട് തന്നെയാണ്.

ഇതിനോടകം പതിമൂന്നു ലക്ഷത്തോളം കാഴ്ചക്കാരാണ് ഈ റ്റീസർ കണ്ടിരിക്കുന്നത്. ഈ വർഷം ഡിസംബറിൽ ക്രിസ്മസ് റിലീസ് ആയാവും ഇന്ദുവദന റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വലിയ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും ആണ് ഓരോ പ്രേക്ഷകനും സിനിമയുടെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപനവും റിലീസിംഗും കാത്തിരിക്കുന്നത്.

Farnaz
Farnaz
Farnaz
Farnaz
Farnaz
Farnaz
Farnaz
Farnaz
Farnaz
Farnaz
Farnaz

Be the first to comment

Leave a Reply

Your email address will not be published.


*