ബോളിവുഡിലെ താര സുന്ദരികൾ യുവാക്കളുടെ സ്വപ്ന സുന്ദരികളാണ്. ഇത്തരത്തിലുള്ള ഒരുപാട് സുന്ദരികൾ ബോളിവുഡിൽ പിറവിയെടുത്തിട്ടുണ്ട്. ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയ സുഷമിത സെൻ, ഐശ്വര്യാറായ, പ്രിയങ്ക ചോപ്ര തുടങ്ങിയവർ ബോളിവുഡിൽ നിന്നുള്ള താര റാണികളാണ്. സൗന്ദര്യത്തിന് പര്യായമായി ഇവരുടെ പേര് വരെ പറയാറുണ്ട്.
ഇന്ന് ബോളിവുഡിലെ നടിമാർ ലോക സിനിമയിൽ തന്നെ ബ്രാൻഡ് ആയി മാറിയിട്ടുണ്ട് എന്ന് വേണം പറയാൻ. പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ, കത്രീന കൈഫ്, ആലിയഭട്ട്, ശ്രദ്ധ കപൂർ തുടങ്ങി ഒരുപാട് നടിമാർ ഇന്ന് ബോളിവുഡിൽ സജീവമായി നിലകൊള്ളുന്നു. ഇവരുടെ രൂപസാദൃശ്യമുള്ള പലരും സോഷ്യൽ മീഡിയ സെലിബ്രിറ്റികളായി വാഴുന്നുണ്ട്. നമ്മുടെ തൊടുപുഴയിലെ ഐശ്വര്യറായ് അതിന് ഏറ്റവും വലിയ ഉദാഹരണമാണ്.
ബോളിവുഡിൽ തന്റെതായ് സ്ഥാനമുറപ്പിച്ച താരമാണ് കത്രീന കൈഫ്. അഭിനയ മികവുകൊണ്ടും ആരും കൊതിക്കുന്ന സൗന്ദര്യം കൊണ്ടും താരം ഇന്ത്യൻ സിനിമാലോകത്തെ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്ന നടിമാരിലൊരാളാണ് താരം. ലോക സിനിമയിൽ തന്നെ ശ്രദ്ധിക്കപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
ഇപ്പോൾ താരത്തിന്റെ രൂപസാദൃശ്യമുള്ള പലരും സമൂഹമാധ്യമങ്ങളിൽ സെലിബ്രിറ്റിയായി വിലസുന്നുണ്ട്. ഇതൊക്കെ താരത്തിന്റെ സ്റ്റാർടം നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്. പാകിസ്ഥാനിലെ കത്രീന കൈഫ്, മൊറോക്കോയിലെ കത്രീന കൈഫ്, പഞ്ചാബിലെ കത്രീന കൈഫ്, ടിക്ടോക്കിലെ കത്രീന കൈഫ്, തുടങ്ങിയവർസോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആണ്. ഇവർക്കൊക്കെ മില്യൺ കണക്കിന് ഫോളോവേഴ്സ് സോഷ്യൽ മീഡിയയിൽ ഉണ്ട്.
നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് കത്രീന കൈഫ്. ബോളിവുഡിലെ ഒട്ടുമിക്ക എല്ലാ സൂപ്പർസ്റ്റാറുകളുടെ കൂടെ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ ചെറിയ പ്രായത്തിൽ തന്നെ മോഡലിങ് രംഗം കരിയർ ആയി സ്വീകരിച്ച താരം രണ്ടായിരത്തി മൂന്നിൽ ഭൂം എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് കടന്നുവന്നു.
2004 ൽ വെങ്കടേഷ് നായകനായി പുറത്തിറങ്ങിയ മല്ലിശ്വരി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഐ വി ശശി സംവിധാനം ചെയ്ത് മമ്മൂട്ടി ഡബിൾ റോളിൽ പ്രത്യക്ഷപ്പെട്ട ബൽറാം വേഴ്സസ് താരാദാസ് എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായി താരം പ്രത്യക്ഷപ്പെട്ടു. നാല്പതിൽ കൂടുതൽ സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.