മലയാളികൾക്കിടയിൽ വളരെ ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു വാർത്തയായിരുന്നു നാഗചൈതന്യ സാമന്ത താരദമ്പതികളുടെ വിവാഹമോചനം. മലയാളഭാഷാ സിനിമകളിൽ താരങ്ങളിൽ ആരും അഭിനയിച്ചിട്ടില്ല എങ്കിലും മലയാളികൾക്ക് ഇഷ്ടപ്പെട്ട തമിഴ് തെലുങ്ക് സിനിമകളിൽ താരങ്ങൾ അഭിനയിച്ച് കഴിവ് തെളിയിച്ചതു കൊണ്ടുതന്നെ മലയാളികൾക്കിടയിൽ താരങ്ങൾക്ക് ഏറെ ആരാധകരുണ്ട്.
കുറച്ചു മാസങ്ങൾക്കു മുമ്പ് താരം താരത്തിന്റെ പേരിൽ നിന്നും നാഗചൈതന്യയുടെ കുടുംബ പേരായ അക്കിനേനി എന്നത് മാറ്റിയതിനെ തുടർന്ന് തന്നെ ആരാധകർക്കിടയിൽ വിവാഹ മോചനത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പടർന്നിരുന്നു. ഒരുപാട് വ്യാജ വാർത്തകളും ഇതിനോട് അനുബന്ധിച്ച് സോഷ്യൽ മീഡിയ ഇടങ്ങളിൽ പുറത്തുവന്നു. താരങ്ങൾ നേരിട്ട് വേർപിരിയുന്നത് പ്രഖ്യാപിച്ചതോടെയാണ് ഇതിനൊരറുതി വന്നത്.
സെലിബ്രെറ്റി പദവിയിൽ ഉള്ളവരുടെ ചെറിയ വിശേഷങ്ങൾ പോലും വലിയ തോതിൽ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. വലിയ ആരാധക വൃന്ദം ഉള്ളവരാണെങ്കിൽ പിന്നെ പ്രൈവസി ഇല്ല എന്നും പറയാം. വിവാഹ മോചന വാർത്ത നാഗചൈതന്യയും സാമന്തയും സ്ഥിരീകരിച്ചതിൽ പിന്നെ മീഡിയ ലോകം സാമാന്തക്കു പിന്നാലെയാണ്. ചെറിയ പ്രവർത്തികൾ പോലും ഇപ്പോൾ വലിയ വാർത്തയാകുന്നുണ്ട്.
അടുത്തിടെ താരം ശില്പ റെഡ്ഡി എന്ന സുഹൃത്തിനൊപ്പം ഋഷികേഷ് സന്ദർശിച്ചതും ഗംഗയുടെ തീരത്തുള്ള ഒരു ലക്ഷ്വറി റിസോർട്ടിൽ താമസിച്ചതും പിന്നീട് ഉത്തരാഖണ്ഡിലെ ബദ്രിനാഥ് അടക്കമുള്ള നിരവധി തീർത്ഥാടന സ്ഥലങ്ങളിൽ പോയതും എല്ലാം ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങൾ ആഘോഷിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ താരത്തിന്റെ രണ്ടാമത് വെക്കേഷൻ ആണ്. ദുബൈ ആണ് ഇപ്രാവശ്യം താരം സെലക്ട് ചെയ്ത സ്ഥലം.
സുഹൃത്തുക്കൾക്കൊപ്പം തന്നെയാണ് താരം ഈ വെക്കേഷൻ ട്രിപ്പും പോയിട്ടുള്ളത്. താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ഇൻസ്റ്റഗ്രാം സ്റ്റോറി വഴി ആരാധകരെ അറിയിക്കുന്നുണ്ട്. പ്രീതം ജുകൽകേർ എന്ന വ്യക്തിക്കൊപ്പം ആണ് താരം ദുബൈ യാത്ര പോയിരിക്കുന്നത്. ഇവർക്കൊപ്പം മേക്കപ്പ് ആർട്ടിസ്റ്റ് സാധന സിംഗ് കൂടി ഉണ്ട്. ഇരുവരും എയർപോർട്ടിൽ നിന്നും പുറപ്പെടാൻ ഒരുങ്ങുന്ന ചിത്രം സാമന്ത പങ്കുവെച്ചിരുന്നു.
ഈ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമയത്തോടെ സാമന്തയും നാഗചൈതന്യയും തമ്മിൽ വേർപിരിയാൻ കാരണം പ്രീതം ആണ് എന്ന തരത്തിൽ ചില യൂട്യൂബ് മാധ്യമങ്ങൾ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചു തുടങ്ങി. എന്നാൽ ഇത് അടിസ്ഥാന രഹിതമാണ് എന്നു പറഞ്ഞു കൊണ്ട് പ്രീതം തന്നെ രംഗത്ത് വരികയും തങ്ങൾ തമ്മിലുള്ളത് ഒരു സഹോദരൻ സഹോദരി ബന്ധം മാത്രമാണ് എന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഈ വിഷയത്തിൽ നാഗചൈതന്യ ഇടപെട്ടിരുന്നു എങ്കിൽ ഇത്രയും കൺഫ്യൂഷൻ ഉണ്ടാകുമായിരുന്നില്ല എന്നും പ്രീതം പറഞ്ഞിരുന്നു. ഞാൻ സാമന്തയെ ജിജി എന്നാണ് വിളിക്കുന്നത് എന്നും ഇതിനർത്ഥം സഹോദരി എന്നാണ് എന്നും പ്രേതം പറയുകയും ചെയ്തു. എങ്കിലും മീഡിയ സാമാന്തയെ വിടാൻ ഒരുക്കമല്ല. നിരവധി ആളുകളാണ് ഇപ്പോൾ താരത്തെ വിമർശിച്ചു കൊണ്ട് രംഗത്തെത്തുന്നത്.
“വിവാഹമോചനം കഴിഞ്ഞതുകൊണ്ട് ഇനി ആരെയും പേടിക്കേണ്ട ആവശ്യമില്ല അല്ലെ” എന്നും “അപ്പോൾ ഇതിനായിരുന്നു അല്ലേ ഞങ്ങളുടെ പാവം നാഗചൈതന്യ മോനേ ഒഴിവാക്കിയത്” എന്നുമൊക്കെയാണ് ഇപ്പോൾ താരത്തോട് ആരാധകർക്ക് ചോദിക്കാനുള്ളത്. താരത്തിന്റെ പ്രേക്ഷക പ്രീതിക്കും പിന്തുണക്കും ഇത് വലിയ ആഘാതം ഉണ്ടാക്കും എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ നിഗമനം.