
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താര ജോഡികൾ ആയിരുന്നു സാമന്തയും നാഗ നാഗചൈതന്യയും. മലയാള സിനിമയിൽ ഇതുവരെ താരങ്ങൾ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്കിടയിൽ താരങ്ങൾക്ക് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. കാരണം മലയാളികൾ ഇഷ്ടപ്പെട്ട ഒരുപാട് തെലുങ്ക് തമിഴ് സിനിമകളിൽ ഇവർ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.



സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചൂടോടെ ചർച്ച ചെയ്തിരുന്നത് സാമന്തയുടെയും നാഗചൈതന്യയുടെയും ഡിവോഴ്സ് ആയിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഉയർന്നു പൊങ്ങിയിരുന്ന എല്ലാ അഭ്യൂഹങ്ങൾക്കും വ്യാജവാർത്തകൾക്കും എല്ലാം അപ്പുറം താരങ്ങൾ തന്നെ നേരിട്ട് സോഷ്യൽ മീഡിയയിലൂടെ വിവാഹമോചന വാർത്ത സ്ഥിരീകരിക്കുകയാണ് ചെയ്തത്.



ഒക്ടോബർ ആറിനാണ് നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹം നടക്കുന്നത്. അതിനു മുമ്പ് വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് താരങ്ങൾ ഇരുവരും വിവാഹിതരായത്. 2010ൽ ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം ‘യേ മായ ചേസാവെ’യുടെ സെറ്റിൽ വച്ചാണ് സമാന്തയും നാഗചൈതന്യയും പ്രണയത്തിലാവുന്നത്. അതുകൊണ്ടു തന്നെയാണ് വിവാഹ മോചന വാർത്ത പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതത്തിൽ ആഴ്ത്തിയത്.



കുറച്ചു ദിവസങ്ങൾക്കു മുമ്പ് നാഗചൈതന്യയുടെ കുടുംബ പേരായ അക്കിനേനി സാമന്തയുടെ പേരിന്റെ കൂടെ നിന്നും നീക്കം ചെയ്തത് മുതൽ അഭ്യൂഹങ്ങൾ പരന്നു തുടങ്ങിയിരുന്നു. നിങ്ങൾക്ക് ശേഷമാണ് ഇരുവരും ഡയറക്ട് ആയി സോഷ്യൽ മീഡിയ വഴി വിവാഹ മോചന വാർത്ത സ്ഥിരീകരിച്ചത്. സോഷ്യൽ മീഡിയ ഒന്നാകെ കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു ഇത്.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉള്ള താരങ്ങളാണ് നാഗചൈതന്യയും സാമന്തയും സമൂഹ മാധ്യമങ്ങൾക്ക് എല്ലാം വലിയ സ്ട്രൈക്ക് ആയത്. പ്രതീക്ഷക്ക് അപ്പുറത്തേക്ക് പ്രേക്ഷകർക്ക് ആഘാതം ആയിരിക്കുകയാണ് എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്. ഇപ്പോൾ ഈ വിഷയവുമായി മറ്റൊരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.



നാഗചൈതന്യയ്ക്കൊപ്പമുള്ള ഫോട്ടോകളെല്ലാം നീക്കം ചെയ്തിരിക്കുകയാണ് ഇപ്പോൾ സമാന്ത. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ ഡിലീറ്റ് ചെയ്തത്. സുഹൃത്തുക്കൾക്ക് ഒപ്പം ഇരുവരും നിൽക്കുന്ന രണ്ടു ചിത്രങ്ങൾ ഒഴികെ വിവാഹദിന ചിത്രങ്ങളും ഹണിമൂൺ ചിത്രങ്ങളും ഡിലീറ്റ് ചെയ്ത ചിത്രങ്ങളിൽ ഉൾപ്പെടുന്നു.



‘ഏറെ ആലോചിച്ചതിനു ശേഷം ഞാനും സാമും ഭാര്യഭർത്താക്കന്മാരെന്ന രീതിയിൽ വേർപിരിയാനും അവരവരുടേതായ പാത പിന്തുടരാനും തീരുമാനിച്ചു. ഒരു ദശാബ്ദത്തോളം നീണ്ട സൗഹൃദം ഞങ്ങൾക്കിടയിലുണ്ടെന്നതിൽ ഞങ്ങൾ ഭാഗ്യം ചെയ്തവരാണ്, ഞങ്ങളുടെ ബന്ധത്തിന്റെ കാതലും അതായിരുന്നു. ആ സൗഹൃദം ഞങ്ങൾക്കിടയിൽ ഇനിയും അടുപ്പം നിലനിർത്തുമെന്ന് വിശ്വസിക്കുന്നു.’ ഇങ്ങനെയാണ് വിവാഹമോചന വാർത്ത ഇരുവരും സ്ഥിരീകരിച്ചത്.










