
സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്നവർക്ക് ലഭിക്കുന്ന അതെ ആരാധക പിന്തുണ അവതാരക വേഷത്തിൽ തിളങ്ങിനിൽക്കുന്ന പലർക്കും ലഭിക്കാറുണ്ട്. അവതരണ മികവുകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ ഒരുപാട് അവതാരകർ നമ്മുടെ മലയാളത്തിലും ഉണ്ട്. രഞ്ജിനി ഹരിദാസ്, നൈല ഉഷ, മിഥുൻ രമേശ്, ഡയാന ഹമീദ്, ജീവ, മീനാക്ഷി, ലക്ഷ്മി നക്ഷത്ര തുടങ്ങിയവർ ഇത്തരത്തിൽ പ്രേക്ഷകഹൃദയത്തെ കീഴടക്കിയ അവതാരകനാണ്.



ഇതുപോലെ മലയാളിയുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ അവതാരകയാണ് മീനാക്ഷി രവീന്ദ്രൻ. ഒരുപാട് പരിപാടികളിൾ അവതാരിക വേഷത്തിൽ തിളങ്ങുന്ന താരം മലയാളികളുടെ ഇഷ്ടതാരമാണ്. മലയാളികൾ ഏറ്റവും കൂടുതൽ കാണുന്ന ഒരുപാട് റിയാലിറ്റി ഷോകളിൽ അവതാരകയായി താരം എത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ഉടൻ പണം പോലോത്ത ജനപിന്തുണയുള്ള ഷോകൾ.



നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അവതാരക എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് മീനാക്ഷി രവീന്ദ്രൻ. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം, നർമ്മങ്ങൾ നിറഞ്ഞ കഥാപാത്രങ്ങൾ ആണ് കൂടുതലും തിരഞ്ഞെടുക്കാറുള്ളത്. ഫഹദ് ഫാസിൽ നായകനായ മാലിക് പോലത്തെ സിനിമകളിൽ അഭിനയിച്ചു കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.



താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ തരംഗം സൃഷ്ടിക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്.



ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. അനന്തു ദാസ് എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ ഒപ്പിയെടുത്തത്. ഏതായാലും ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു.



നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ടത്. ക്യാബിൻ ക്രൂ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. തട്ടും പുറത്ത് അച്യുതൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം 2018 ൽ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. മറിമായം പോലത്തെ ടെലിവിഷൻ സീരിയലുകളിലും മരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന ഉടൻ പണത്തിൽ അവതാരകയായാണ് താരം പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്.






