പിതാവിന്റെ ശവപ്പെട്ടിക്ക് മുൻപിൽ ഫോട്ടോഷൂട്ട്.. വിവാദമായതോടെ അക്കൗണ്ട് ഡിലീറ്റ് ചെയ്‌ത്‌ മോഡൽ…

ഓരോ ദിവസവും സോഷ്യൽ മീഡിയ ഉണരുന്നത് പുതിയ ഫോട്ടോഷൂട്ടുകളുടെ രസം അറിഞ്ഞു കൊണ്ടാണ്. വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയ കണ്ടു കഴിഞ്ഞു. വ്യത്യസ്തതയുള്ള ഫോട്ടോഷൂട്ടുകളെ വൈറൽ ആക്കുകയും ഫോട്ടോഷൂട്ടുകളിലൂടെ മാത്രം താരങ്ങളെ സെലിബ്രേറ്റി പദവിയിലെത്തിക്കുകയും സോഷ്യൽ മീഡിയ ചെയ്യുന്നുണ്ട്.

ഫോട്ടോഷൂട്ടുകളിലൂടെ വളരെ കൂടുതൽ ആരാധകരെ നേടുന്ന തരത്തിലും ആശയം കൊണ്ടും മറ്റു വസ്ത്രധാരണങ്ങളെ കൊണ്ടും കയ്യടിക്കുന്ന തരത്തിലുമുള്ള ഒരുപാട് ഫോട്ടോഷൂട്ടുകൾ കഴിഞ്ഞ ദിവസങ്ങളിലും മാസങ്ങളിലും ആയി സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. ഇതിന്റെ കൂട്ടത്തിൽ വിവാദങ്ങളുണ്ടാക്കിയ ഫോട്ടോ ഷൂട്ട്കളും കുറവല്ല.

ഇപ്പോൾ സോഷ്യൽ മീഡിയ വളരെ ചൂടോടെ ചർച്ച ചെയ്യുന്നത് ഒരു ഫോട്ടോഷൂട്ടിനെ കുറിച്ചാണ്. വളരെ വലിയ ഒരു വിവാദമാണ് ഫോട്ടോഷൂട്ട് പങ്കുവെച്ചതിൽ പിന്നെ സോഷ്യൽ മീഡിയയിൽ ഒന്നാകെ ഉണ്ടായത്. ഇതിനു മുമ്പ് ഇങ്ങനെ ഒരു ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ എവിടെയും അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടില്ല എന്ന് നിഷ്പ്രയാസം പറയാം.

സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം കോളിളക്കം സൃഷ്ടിച്ചത് അമേരിക്കൻ മോഡലായ ജെയ്ൻ റിവേറയുടെ ഫോട്ടോഷൂട്ടാണ്. മലയാളി ഇതുവരെയും ഈ മോഡലിന്റെ പേരുപോലും കേട്ടിട്ടില്ല. പക്ഷേ ഈ ഫോട്ടോ ഷൂട്ട് കൊണ്ട് ലോകം മുഴുവൻ ചർച്ച ചെയ്തു. ഓരോ ഫോട്ടോഷൂട്ടും വിവാദമാകുന്നത് വൈറൽ ആകുന്നതും ഓരോ വിഷയങ്ങൾ കൊണ്ടായിരിക്കും.

Jayne

ഈ അമേരിക്കൻ മോഡലിന്റെ ഫോട്ടോഷൂട്ട് വിവാദമാകാൻ കാരണം ഫോട്ടോഷൂട്ട് നടത്തിയ പശ്ചാത്തലവും സ്ഥലവുമാണ്. കഴിഞ്ഞ ദിവസം ഇരുപതുകാരിയായ ജെയ്ൻ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്ന പപ്പ മരിച്ചു പോയിയെന്ന് ആരാധകരെ അറിയിച്ച് ഒരു പോസ്റ്റ് പങ്ക് വെച്ചിരുന്നു. എന്നാൽ അതോടൊപ്പം പപ്പയുടെ ശവപ്പെട്ടിക്ക് സമീപം പല പോസിലുള്ള ഫോട്ടോസും മോഡൽ പങ്ക് വെച്ചു.

ആ ഫോട്ടോഷൂട്ടാണ് വൈറലായത്. സ്വന്തം പിതാവിന്റെ ശവപ്പെട്ടിക്ക് മുമ്പിൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഫോട്ടോഷൂട്ട് നടത്തിയ താരത്തിന് ഒരുപാട് വിമർശനങ്ങളും കുറ്റ വാക്കുകളും ആക്രോശങ്ങളും സമൂഹ മാധ്യമങ്ങളിൽ നിന്നും നേരിടേണ്ടി വന്നു. അതു കൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലും എല്ലാം നിരവധി ആരാധകരുള്ള മോഡൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പോലും ഇപ്പോൾ ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

Jayne