അഭിനയം കൊണ്ട് വിസ്മയം തീർക്കുന്ന ഒരുപാട് ബാലതാരങ്ങൾ നമ്മുടെ ഇന്ത്യൻ സിനിമയിൽ ഉണ്ട്. ബാലതാരമായി സിനിമയിൽ കടന്നുവന്ന് പിന്നീട് മുൻനിര നടീനടന്മാർ ആയി മാറിയ ഒരുപാട് കലാകാരന്മാർ നമ്മുടെ മലയാള സിനിമയിൽ വരെയുണ്ട്. പ്രണവ് മോഹൻലാൽ, സനുഷ സന്തോഷ് തുടങ്ങിയവർ ഇത്തരത്തിലുള്ള കലാകാരന്മാർ ആണ്.
മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് ദേശീയതലത്തിൽ വരെ ബാലതാരത്തിനുള്ള അവാർഡുകൾ നേടിയ ഒരുപാട് കലാകാരന്മാർ നമ്മുടെ മലയാളസിനിമയിൽ ലഭിച്ചിട്ടുണ്ട്. ഗൗരവ് മേനോൻ തുടങ്ങിയവർ ഇതിനുദാഹരണമാണ്. ചെറിയ പ്രായത്തിൽ തന്നെ ഞെട്ടിക്കുന്ന പ്രകടനം ആണ് ഇവർ കാഴ്ചവയ്ക്കുന്നത്. അതുപോലെതന്നെ പെട്ടെന്ന് വളർന്ന് സിനിമയുടെ മുഖ്യധാരയിലേക്ക് എത്തിയ സാനിയ ഇയ്യപ്പനെ പോലോത്ത ഒരുപാട് ബാലതാരങ്ങൾ ഉണ്ട്.
ഇത്തരത്തിൽ ബാലതാരം വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള മനസ്സിനെ കീഴടക്കിയ താരമാണ് സാനിയ ബാബു. സിനിമയിലും സീരിയലിലും ഒരു പോലെ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2019 ൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ഗാനഗന്ധർവ്വൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം പ്രേക്ഷകഹൃദയത്തെ കീഴടക്കിയത്. ടി വി സീരിയലിലൂടെയാണ് താരം കരിയർ ആരംഭിച്ചത്.
താരം ഇപ്പോൾ സോഷ്യൽ മീഡിയകളിൽ സജീവ സാന്നിദ്ധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഒരു മോഡൽ എന്ന നിലയിലേക്ക് താരം മാറിയിരിക്കുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ബോൾഡ് ലുക്കിൽ ക്യൂട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. രാഹുൽ ഓസ്കാർ ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. സ്വപ്ന ബോബി ഒരുക്കിയ കോസ്റ്റ്യൂം ആണ് താരം ധരിച്ചിരിക്കുന്നത്.
ഒറ്റചിലമ്പ്, കാണാ കുയിൽ, ഇളയവൾ ഗായത്രി & സീത എന്നിവ താരം അഭിനയിച്ച പ്രധാനപ്പെട്ട സീരിയലുകളാണ്. നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. റീൽ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിലും അരങ്ങേറ്റം കുറിച്ചു. താരം ഭാവി കാലങ്ങളിൽ മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാകും എന്നാണ് സിനിമ പണ്ഡിതരുടെ അഭിപ്രായം.
Leave a Reply