ജോലിയില്ലാതെ ഇരിപ്പാണ്, ഒഴിവുണ്ടെങ്കിൽ അറിയിക്കണം..! ശ്രീലക്ഷ്മി അറക്കലിന്റെ പോസ്റ്റ്…

in Entertainments

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഒരാൾക്കും ശ്രീലക്ഷ്മി അറക്കൽ എന്ന പേരിലുള്ള വ്യക്തിയെ അറിയാതിരിക്കാൻ വഴിയില്ല. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ആരുടെ മുമ്പിലും ധൈര്യ സമേതം തുറന്നു പറയുന്ന വ്യക്തി എന്ന നിലയിലാണ് ശ്രീലക്ഷ്മി അറക്കൽ അറിയപ്പെടുന്നത്. അഭിപ്രായ പ്രകടനങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ താരം എപ്പോഴും തരംഗം സൃഷ്ടിക്കാറുണ്ട്.

തന്റെ  വാക്കുകൾ കൊണ്ട് വിമർശനങ്ങളെ വിളിച്ചു വരുത്തുന്ന വ്യക്തിയാണ് ശ്രീലക്ഷ്മി അറക്കൽ എന്നു പറഞ്ഞാലും തെറ്റാകില്ല.  തന്റെ നിലപാടുകൾ തുറന്നു പറയുവാൻ യാതൊരു മടിയും ഇല്ലാത്ത ശ്രീലക്ഷ്മി  പലപ്പോഴും വിവാദങ്ങളിൽ പെടാറുണ്ട്. എന്തും ആർക്കു മുമ്പിലും പറയാൻ ധൈര്യം കാണിക്കുന്നത് കൊണ്ട് തന്നെയാണ് ഇങ്ങനെ സംഭവിക്കുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അധ്യായന വർഷം തുടങ്ങാനിരിക്കെ  വിദ്യാർത്ഥികൾക്കായുള്ള ഫിസിക്സ് ക്ലാസ് തുടങ്ങിയിരിക്കുകയാണ് താൻ എന്ന ഒരു പോസ്റ്റ് താരം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. സമാനമായ രീതിയിൽ ഇതിന് മുൻപ് ശ്രീലക്ഷി സെക്സ് എജുക്കേഷൻ ക്ലാസ്സുമായി എത്തിയിരുന്നു. അന്ന് സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ പോസ്റ്റ് കോളിളക്കം സൃഷ്ടിച്ചു.

ഗൂഗിൾ മീറ്റ് വഴി ആകും ക്ലാസ് എന്നും ആർക്കേലും ക്ലാസ്സിന് കയറാൻ താല്പര്യം ഉണ്ടേൽ പറയുക എന്നും ക്ലാസ്സിന് അഞ്ച് വിദ്യാർത്ഥികളെ കയറ്റുകയുള്ളു  എന്നും ശ്രീലക്ഷ്മി അറക്കൽ വിഡിയോയിൽ പറഞ്ഞിരുന്നു ഇതിനെ കമന്റ് ആയി ഒരുപാട് അശ്ലീ ലങ്ങൾ പുറത്തു വരുകയുണ്ടായി. കുട്ടികൾക്ക് മാത്രമാണോ ക്ലാസ്സ് എന്നിവരെ സോഷ്യൽ മീഡിയയിൽ കമന്റുകൾ അപ്‌ലോഡ് ചെയ്യപ്പെട്ടു.

എന്നാൽ ഇപ്പോൾ ജോലി ഇല്ലാതെ ഇരിക്കുകയാണ് എവിടെയെങ്കിലും ഒഴിവുണ്ടെങ്കിൽ അറിയിക്കണം എന്ന് പറയുന്ന പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ എല്ലാ പോസ്റ്റുകളും ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്യാറുള്ളത്.

താരത്തിന്റെ പുതിയ പോസ്റ്റ് ഇങ്ങനെയാണ് : ഏതെങ്കിലും സ്കൂളിൽ ഹൈസ്കൂൾ/ ഹയർ സെക്കൻഡറി സ്കൂളിൽ physics പഠിപ്പിക്കാൻ അധ്യാപികയെ വേണമെങ്കിൽ എന്നെ സമീപിക്കുക. ഞാൻ ജോലി ഇല്ലാതെ M.Sc , B.Ed pass ആയി ഇവിടെ ഇരിപ്പുണ്ട്. KTET ഉണ്ട്, SET ഇല്ല.. പഠിപ്പിക്കാൻ കട്ട പാഷൻ ഉണ്ട്. ഓക്കേ.. ബൈ…

Sreelakshmi
Sreelakshmi
Sreelakshmi
Sreelakshmi
Sreelakshmi

Leave a Reply

Your email address will not be published.

*