നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവു തെളിയിച്ച താരമാണ് അൻവിത് കൗർ. സിനിമാരംഗത്തും ടെലിവിഷൻ രംഗത്തും വെബ് സീരീസ് ലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.
നിലവിൽ ബോളിവുഡിലെ മുൻനിര നടിമാരിലൊരാളാണ് താരം. മിനിസ്ക്രീനിലെ മിന്നും താരം ആയതുകൊണ്ടുതന്നെ താരം എല്ലാ വീട്ടമ്മമാർക്കും പ്രിയങ്കരിയാണ്. 2010 ലാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. 2014 ൽ താരം വെള്ളിത്തിരയിലും പ്രത്യക്ഷപ്പെട്ടു. ഈ കാലയളവിൽ ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് കഴിഞ്ഞു.
താരം സോഷ്യൽമീഡിയയിലും മിന്നും താരമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാർ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്ന സീരിയൽ നടിമാരിൽ ഒരാൾ ആണ് താരം. രണ്ടര കോടിക്ക് മുകളിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഇത് ആരാധകർക്കിടയിൽ ഉള്ള താരത്തിന്റെ സ്വീകാര്യത നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്. ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ക്യൂട്ട് ലുക്കിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നു. അക്ഷയ് നാവ്ലഖേ യാണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ഇതിനുമുമ്പ് നേരത്തെ ഇത്രയും ക്യൂട്ട് ലുക്കിൽ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം.
ദൻടെറസ് ഉത്സവ ദിനത്തോടനുബന്ധിച്ചുള്ള സുന്ദര ഫോട്ടോകൾ ആണ് താരം പങ്കുവെച്ചത്. ദീപാവലി വരവേൽക്കുന്ന ആദ്യ ദിവസമാണ് ദൻടെറസ്. കാർത്തിക മാസത്തിൽ പതിമൂന്നാം ദിവസം ആണ് ഈ ആഘോഷം നടക്കാറുള്ളത്. ഇന്ന് ഈ ദിവസത്തെ വരവേറ്റുകൊണ്ട് ഒരുപാട് പേർ സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പങ്കുവെച്ചിട്ടുണ്ട്. അവരിൽ നിന്ന് തികച്ചും വ്യത്യസ്തമായാണ് താരം കാണപ്പെടുന്നത്.
താരം ഒരു കിടിലൻ ഡാൻസർ കൂടിയാണ്. തന്റെ കരിയർ ആരംഭിച്ചത് ഡാൻസർ എന്ന നിലയിലാണ്. സി ടിവി സംപ്രേഷണം ചെയ്തിരുന്ന Dance India Dance Li’l Masters എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. സെമി ഫൈനലിൽ താരം പുറത്തായെങ്കിലും പിന്നീട് ഒരുപാട് വേദികളിൽ താരത്തിന് അവസരം ലഭിച്ചു. 2014 ൽ പുറത്തിറങ്ങിയ മർദാനി എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്.