
ചിലർക്ക് കിട്ടുന്ന അരങ്ങേറ്റം അങ്ങനെയായിരിക്കും. സ്വപ്നതുല്യമായ അരങ്ങേറ്റം ചില മേഖലകളിൽ പലർക്കും ലഭിക്കാറുണ്ട്. പ്രത്യേകിച്ചും സിനിമ മേഖലകളിൽ. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ പ്രേക്ഷകഹൃദയത്തെ കീഴടക്കിയ ഒരുപാട് കലാകാരന്മാർ സിനിമാ ലോകത്ത് ഉണ്ട്. ഒന്നെങ്കിൽ അഭിനയമികവ് കൊണ്ട് അല്ലെങ്കിൽ സിനിമയുടെ വിജയം കൊണ്ട് ഇവർ പെട്ടെന്ന് തന്നെ താരപദവിയിലേക്ക് ഉയരുകയും ചെയ്യുന്നുണ്ട്.



അഭിനയിച്ച ആദ്യ സിനിമ തന്നെ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചാലോ! എന്നാൽ ബോളിവുഡിലെ പ്രിയതാരം കൈനാത് ആരോര ബോളിവുഡിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് 100 കോടി നേടിയ ഗ്രാൻഡ് മസ്തി എന്ന സിനിമയിലൂടെയാണ്. 2013 ൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ എന്ന ബഹുമതി ഗ്രാൻഡ് മാസ്ഥിക്കുണ്ട്. സിനിമയിൽ മാർലോ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.



നടി എന്ന നിലയിൽ മോഡൽ നിലയിലും അറിയപ്പെടുന്ന താരമാണ് കൈനത് ആരോര. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് താരത്തിന് ലഭിച്ചത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലും, ഐറ്റം ഗാനങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2010 മുതൽ താരം അഭിനയരംഗത്ത് സജീവമായി നിലകൊള്ളുന്നു. സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ തരത്തിന് സാധിച്ചു.



താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഹോട്ട് ആൻഡ് ബോൾട് വേഷത്തിലുള്ള ഗ്ലാമർ ഫോട്ടോകളും താരം ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നുണ്ട്.



ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ഹോട്ട് വേഷത്തിൽ തിളങ്ങിനിൽക്കുന്ന തരത്തിന്റെ വർക്കൗട്ട് ഫോട്ടോകളാണ് ഇപ്പോൾ വൈറൽ ആയിട്ടുള്ളത്. ജിം വർക്ക്ഔട്ട് ഡ്രെസ്സിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഫോട്ടോകൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു.



2010 ൽ പുറത്തിറങ്ങിയ ഘട്ട മീത്ത എന്ന സിനിമയിൽ ഐലരെ ഐല എന്ന ഗാനത്തിലൂടെ ആണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. മങ്കാത്ത ആണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ട തമിഴ് സിനിമ. 2015 ൽ മോഹൻലാൽ അമലാ പോൾ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ലൈല ഓ ലൈല എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് താരം ആദ്യമായി മലയാളത്തിൽ അരങ്ങേറി. ഹിന്ദി പഞ്ചാബി മലയാളം തെലുങ്ക് തമിഴ് എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്.










