
മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന റിയാലിറ്റിbഷോ ഏതെന്ന് ചോദിച്ചാൽ ഒട്ടുമിക്ക എല്ലാ മലയാളികളുടെ ഉത്തരം ബിഗ്ബോസ് എന്നായിരിക്കും. മലയാളത്തിലെ താരരാജാവ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ ക്ക് നല്ല സ്വീകരണമാണ് പ്രേക്ഷകർ നൽകുന്നത് . ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും ഈ റിയാലിറ്റി ഷോ വളരെ വിജയകരമായി മുന്നോട്ടു പോകുന്നുണ്ട്.



സാമൂഹിക സാംസ്കാരിക കലാ മേഖലയിൽ തിളങ്ങി നിൽക്കുന്ന പ്രമുഖ വ്യക്തികൾ ആണ് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥികൾ ആയി എത്തുന്നത്. ഒരു വീടിനുള്ളിൽ നിശ്ചിതസമയം വ്യത്യസ്തമായ കളികളും ടാസ്ക്കുകളുമായി ആയി മുന്നോട്ടുപോകുന്ന അടിപൊളി റിയാലിറ്റി എന്റർടൈൻമെന്റ് ആണ് ബിഗ് ബോസ് റിയാലിറ്റി ഷോ. ഇതിൽ മത്സരാർത്ഥികൾ ആയി എത്തി സെലിബ്രിറ്റി സ്ഥാനം കരസ്ഥമാക്കിയ ഒരുപാട് പേരുണ്ട്.



മലയാളം ബിഗ് ബോസ് സീസൺ ഒന്ന് വളരെ വിജയകരമായി അവസാനിച്ചു. എങ്കിൽ സീസൺ2 കൊറോണ കാരണം പകുതിയിൽ വച്ച് നടത്തുകയുണ്ടായി. സീസിൻ മൂന്ന് കൊറോണ സമയത്താണ് വീണ്ടും ആരംഭിച്ചത്. പകുതിയിൽ വെച്ച് നിർത്തേണ്ടിവന്നുവെങ്കിലും വിജയിയെ പ്രഖ്യാപിക്കാൻ ബിഗ് ബോസ് മടി കാട്ടിയില്ല എന്ന് വേണം പറയാൻ. മലയാളത്തിന്റെ പ്രിയ താരം മണിക്കുട്ടൻ ആയിരുന്നു ബിഗ് ബോസ് മൂന്നിലെ മത്സരവിജയി.



ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനംകവർന്ന താരമാണ് ഋതു മന്ത്ര. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരം ബിഗ് ബോസ് ഹൗസിലെ ഏറ്റവും നല്ല മത്സരാർഥികളിൽ ഒരാളായി മാറിയിരുന്നു. വളരെ മികച്ച പ്രകടനമാണ് ബിഗ്‌ബോസ് ഹൗസിൽ താരം കാഴ്ചവെച്ചത്. ഒരുപാട് ആരാധകരും താരത്തിന് ഉണ്ടായിരുന്നു.



താരം ബിഗ് ബോസ് ഹൗസിലേക്ക് വരുന്ന സമയത്ത് പറഞ്ഞ ചില കാര്യങ്ങളും അതിനോടനുബന്ധിച്ച് ഉണ്ടായ പരിണിത ഫലങ്ങളും ആണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ബിഗ് ബോസ് ഹൗസിൽ കയറുമ്പോൾ അവതാരകനായ മോഹൻലാലിനോട് തനിക്ക് പ്രണയം ഇല്ല എന്ന് താരം തുറന്നു പറയുകയുണ്ടായി. പ്രണയം ഉണ്ടായിരുന്നു പക്ഷേ അത് തുറന്നു പറഞ്ഞിട്ടില്ല എന്നാണ് താരം വെളിപ്പെടുത്തിയത്.



ഇതിനെ തുടർന്ന് ജിയാ ഇറാനി എന്ന യുവാവ് താനും ഋതു മന്ത്രയും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന് പറഞ്ഞുകൊണ്ട് രംഗത്തുവന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറി. ബിഗ് ബോസ് മത്സരം കഴിഞ്ഞ് പുറത്തുവന്ന ഋതു മന്ത്ര ഇതിനെ നിരസിക്കുകയും ചെയ്തു. അതോടുകൂടി സോഷ്യൽ മീഡിയയിൽ ചർച്ച ചൂടു പിടിച്ചു. ഋതു മന്ത്രക്ക് മറുപടി നൽകണമെന്ന് ഒരുപാട് പേര് ആവശ്യപ്പെട്ടു.



ഋതു മന്ത്രയോടൊപ്പം ഉള്ള ഫോട്ടോകൾ ജിയ ഇറാനി പങ്കുവെച്ചു. ഇതു മാത്രമല്ല അതിനപ്പുറത്തേക്കുള്ള സ്വകാര്യ ഫോട്ടോകൾ എന്റെ പക്കലുണ്ട് എന്ന് അദ്ദേഹം വെളിപ്പെടുത്തി. അതൊക്കെ ഞാൻ പുറത്തുവിട്ടാൽ പിന്നീട് ചേച്ചി ഹെൽമറ്റ് വച്ച് നടക്കേണ്ടി വരുമെന്ന് ജിയ ഇറാനി വ്യക്തമാക്കി. പ്രണയത്തെ പൂർണമായി നിരസിച്ചതാണ് ജിയ ഇറാനിയെ ദേഷ്യപ്പെടുത്തിയത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.










