‘ലൈറ്റ് ആയിട്ട് വിഷം മിക്‌സ് ചെയ്ത ഒരു കേക്ക് എടുക്കട്ടെ’, ടൊവിനൊയോട് അഹാന കൃഷ്ണ….

in Entertainments

സിനിമാ മേഖലയിൽ നിന്നുള്ള പുതിയ വാർത്തകൾക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ സ്ഥാനം ലഭിക്കാറുണ്ട്. എപ്പോഴും പുതിയ സിനിമയുടെ വിശേഷങ്ങളെ കുറിച്ചും അഭിനേതാക്കളുടെ അഭിമുഖങ്ങളും മറ്റും വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയും തരംഗം ആവുകയും ചെയ്യുന്നത് അതുകൊണ്ട് തന്നെയാണ്. എന്തായാലും ഇപ്പോൾ പുതിയ ഒരു ചിത്രത്തിന്റെ ട്രെയിലർ ആണ് വൈറൽ ലിസ്റ്റിൽ മുൻപന്തിയിലുള്ളത്.

ടൊവിനൊ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’യുടെ ട്രെയിലര്‍ രണ്ട് ദിവസം മുന്‍പ് ആണ് നെറ്റ്ഫ്‌ളിക്‌സ് പുറത്തു വിട്ടത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനോടകം 80 ലക്ഷത്തിലധികം പേര്‍ ട്രെയിലർ യൂട്യൂബിലൂടെ കാണുകയും ചെയ്തു.

മിന്നൽ മുരളിയുടെ ട്രെയിലർ പുറത്തിറങ്ങുന്ന സമയത്തോട് അടുത്ത് യുവ അഭിനേത്രിയും കൃഷ്ണ കുമാറിന്റെ മകളുമായ അഹാന കൃഷ്ണ ആദ്യമായി സംവിധാനം ചെയ്ത മ്യൂസിക് ആല്‍ബം ‘തോന്നല്‍’ റിലീസ് ചെയ്തിരുന്നു. അഹാനയുടെ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. വളരെ മികച്ച അഭിപ്രായം പ്രേക്ഷകർ തോന്നൽ എന്ന മ്യൂസിക് ആൽബത്തിന് നൽകിയിട്ടുണ്ട്.

യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാമത് ഉള്ളത് മിന്നൽ മുരളി എന്ന പുതിയ സിനിമയുടെ ട്രെയിലർ ആണ്. ട്രെൻഡിങ്ങിൽ രണ്ടാമതായി ഉള്ള വീഡിയോ അഹാന കൃഷ്ണ ആദ്യമായി സംവിധാനം ചെയ്ത തോന്നൽ എന്ന മ്യൂസിക് ആൽബത്തിന്റെയും. മ്യൂസിക് ആൽബം ഇതുവരെ 10 ലക്ഷത്തിലധികം ആളുകളാണ് കണ്ടിട്ടുള്ളത്.

ആഹാന ആദ്യമായി സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതക്ക് ഉപരി ഷെഫിന്റെ വേഷത്തില്‍ അഹാന തന്നെയാണ് ഇതില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത് എന്ന പ്രത്യേകതകൂടി തോന്നൽ എന്ന മ്യൂസിക് ആൽബത്തിന് ഉണ്ട്. എന്തായാലും ഇപ്പോൾ അഹാന യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ടോവിനോയുടെ സിനിമയുടെ ട്രെയിലറും തന്റെ മ്യൂസിക് ആൽബവും ഒരുമിച്ച് വന്നതിന്റെ സന്തോഷം പ്രകടിപ്പിക്കുകയാണ്.

യുട്യൂബ് ട്രെന്റിങ്ങ് ലിസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഫോട്ടോയാണ് താരം പങ്കുവെച്ചത്. ”മരണത്തിന് ശേഷം ലൂക്കയും നിഹാരികയും സൂപ്പര്‍ ഹീറോയായും ഷെഫ് ആയും പുനര്‍ജന്മമെടുത്തിരിക്കുന്നു. ഇരുവരും സന്തോഷത്തോടെ യുട്യൂബില്‍ ട്രെന്റിങ്ങിലാണ്. ജീവിതം മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുന്നു,” എന്നാണ് അഹാന സന്തോഷത്തോടെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

”ലൈറ്റ് ആയിട്ട് വിഷം മിക്‌സ് ചെയ്ത ഒരു കേക്ക് എടുക്കട്ടെ” എന്നും ടൊവിനൊയെ മെന്‍ഷന്‍ ചെയ്ത് തമാശ രൂപേണ അഹാന ചോദിക്കുന്നുമുണ്ട്. ടോവിനോ തോമസും അഹാന കൃഷ്ണയും ഒരുമിച്ച് അഭിനയിച്ച ലൂക്ക എന്ന സിനിമയെ ഓർമ്മിപ്പിച്ചു കൊണ്ടാണ് അഹാന കൃഷ്ണ ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കു വെച്ചിട്ടുള്ളത്.

Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana

Leave a Reply

Your email address will not be published.

*