മലയാളികളുടെ പ്രിയതാരം ആണ് നൈല ഉഷ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അവതാരക എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താൻ താരത്തിന് കഴിഞ്ഞു എന്ന് വേണം പറയാൻ. റേഡിയോ ജോക്കി എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്.
2004 ൽ കരിയർ ആരംഭിച്ച താരം ആദ്യമായി സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് 2013 ലാണ്. റോണ രാജൻ ആണ് താരത്തിന്റെ ഭർത്താവ്. ഒരു കുട്ടിയുണ്ട്. താരം ആദ്യമായി പ്രവർത്തിച്ചത് റേഡിയോ ജോക്കി എന്ന നിലയിലാണ്. 2004 ൽ പഠനം പൂർത്തിയാക്കിയ താരം ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തു. Hit 96.7 ലാണ് താരം ദുബായിൽ റേഡിയോ ജോക്കിയായി പ്രവർത്തിച്ചത്.
ഒരു മോഡൽ ആയതുകൊണ്ട് തന്നെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ താരം നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ആൾക്കാരാണ് താരത്തെ ഫോളോ ചെയ്യുന്നത്.
ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ഫാതിഹ ഓതുന്ന നൈല ഉഷയുടെ വീഡിയോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഖുർആനിലെ ആദ്യത്തെ സൂറത്ത് ഫാത്തിഹ കൂടാതെ മറ്റു ചെറിയ സൂറത്തുകൾ താരം വീഡിയോയിൽ ഓതുന്നുണ്ട്. താരത്തിന്റെ ഫാത്തിഹ കേട്ട് അത്ഭുതപ്പെട്ടു ഇരിക്കുകയാണ് ആരാധകലോകം.
സലിം അഹമ്മദ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി 2013 ൽ പുറത്തിറങ്ങിയ കുഞ്ഞനന്തന്റെ കട എന്ന സിനിമയിൽ നായികവേഷം ചെയ്തുകൊണ്ടാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ചിത്തിര എന്ന കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. താരം പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെട്ടത് ജയസൂര്യ നായകനായി പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലൂടെയാണ്.
പത്തേമാരി, പ്രേതം, വൺ തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. ജോജു ജോർജ്, ചെമ്പൻ വിനോദ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ പൊരിഞ്ചു മറിയം ജോസ് എന്ന സിനിമയിലെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള വനിതയുടെ അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്. ഒരുപാട് ടെലിവിഷൻ പരിപാടികളിൽ അവതാരികയായി താരം തിളങ്ങിയിട്ടുണ്ട്.