
നടി മോഡൽ അവതാരക സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്ന താരമാണ് സാധിക വേണുഗോപാൽ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് ടോപ് റേറ്റഡ് സീരിയൽ ആയിരുന്ന പട്ടുസാരിയിൽ പ്രധാന വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ചു തുടങ്ങുന്നത്.



തന്റെ നിലപാടുകൾ ആരുടെ മുമ്പിലും തുറന്നു പറയുന്ന അപൂർവം നടിമാരിൽ ഒരാൾ ആണ് താരം. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ട് നിലപാട് കൊണ്ടും ഒരുപാട് ആരാധകരെ താരം നേടി. ഏതവസരത്തിലും നിലപാട് തുറന്നു പറയുന്നതു കൊണ്ട് ആരാധകരോട് ഒപ്പം തന്നെ വിമർശകരെയും തരം സ്വന്തമാക്കിയിട്ടുണ്ട്.



സിനിമയിലും സീരിയലിലും ഒരുപോലെ താരം അഭിനയിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും സിനിമയും തിരഞ്ഞെടുക്കുമ്പോഴും അഭിനയ പ്രാധാന്യം ആണ് താരം ശ്രദ്ധിക്കാറുള്ളത് അതുകൊണ്ടുതന്നെ താരത്തിന് സിനിമാ മേഖലയിലും സീരിയൽ മേഖലയിലും നല്ല മതിപ്പുണ്ട്. കലാഭവൻ മണി നായകനായി പുറത്തിറങ്ങിയ എംഎൽഎ മണി പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിൽ മണിയുടെ നായികയായി ആണ് താരം അഭിനയിച്ചത്.



സിനിമ സീരിയൽ എന്നതിനപ്പുറത്തേക്ക് ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളും വളരെ മികവോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് പേരാണ് താരത്തെ സമൂഹ മാധ്യമങ്ങളിൽ എല്ലാം ഫോളോ ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് താരത്തിന്റെ പോസ്റ്റുകൾ എല്ലാം വൈറലാകുന്നത്.



ഒരുപാട് ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും താരം വളരെ സുന്ദരിയായാണ് പ്രേക്ഷകർ അഭിപ്രായപ്പെടാൻ ഉള്ളത്. താരം അധികവും പങ്കുവെക്കുന്നത് ശാലീന സുന്ദരിയായി സാരിയിൽ ഉള്ള പ്രത്യക്ഷപ്പെടുന്ന ഫോട്ടോകളാണ്. ഈയടുത്ത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളും താരം അപ്ലോഡ് ചെയ്തിരുന്നു.



ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്നിരിക്കുന്നത് ഗോൾഡൻ കളർ ലഹങ്കയിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട ഫോട്ടോകളാണ് . മാലാഖ പോലെ സുന്ദരിയായിരിക്കുന്നു എന്നാണ് പ്രേക്ഷകർക്കും പറയാനുള്ളത്. മലബാർ ഫാഷൻ ബ്രൈഡൽ ഷോ 2021 യിൽ നിന്നുള്ള ഫോട്ടോകളാണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്










