ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണുന്ന ഫോട്ടോകൾ ദീപാവലി ദിവസ ആഘോഷ ഫോട്ടോകളാണ്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ പല സെലിബ്രിറ്റികളും ദീപാവലി ദിവസത്തിലെ ആഘോഷ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിലും മറ്റും പങ്കുവെച്ചിട്ടുണ്ട്. പലരും പല രീതിയിലുള്ള കിടിലൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയ പങ്കുവെച്ചത്.
ഇന്ത്യ മൊത്തം ദീപാവലി ആഘോഷത്തിലാണ്. എല്ലാ ഓരോരുത്തരും ദീപാവലി ആഘോഷ തിരക്കിലാണ്. അവരുടെ സന്തോഷ നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ പല സെലിബ്രിറ്റികളും ദീപാവലി ദിവസത്തിന്റെ സന്തോഷ നിമിഷങ്ങൾ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്ക് വച്ചിട്ടുണ്ട്. സുന്ദരമായ ഒരുപാട് ഫോട്ടോഷൂട്ടുകൾ നമുക്ക് കാണാൻ സാധിക്കും.
ഇത്തരത്തിൽ ദീപാവലി ദിവസ ഫോട്ടോകൾ പങ്കുവെച്ചിരിക്കുകയാണ് പ്രിയ താരം മാധുരി ബ്രകൻസാ. താരത്തിന്റെ കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു. തന്നെ സ്നേഹിക്കുന്ന ആരാധകർക്ക് നന്ദി അറിയിച്ചുകൊണ്ട് ദീപാവലി ആശംസകൾ അറിയിച്ചു കൊണ്ടും താരം കിടിലൻ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.
മേക്കപ്പ് ഇടാതെയുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചത്. ദീപാവലിയുടെ അടയാളമായ വെളിച്ചം തന്നെയാണ് ഫോട്ടോകളുടെ പ്രത്യേകത. ദീപങ്ങൾ ശരീരത്തിൽ തെളിയിച്ചു കൊണ്ടുള്ള ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തത്. എന്റെ ജീവിതം വെളിച്ചം ആക്കിയ എന്റെ എല്ലാ ആരാധകർക്കും ദീപാവലി ദിന ആശംസകൾ എന്ന് താരം ക്യാപ്ഷൻ എഴുതിയിട്ടുണ്ട്.
നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് മാധുരി. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് സാധിച്ചു. മലയാള സിനിമയിലാണ് താരം സജീവമായി നില കൊള്ളുന്നത്. മലയാളത്തിനു പുറമെ ഒരു കന്നഡ സിനിമയിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.
2018 ൽ പുറത്തിറങ്ങിയ എന്റെ മെഴുകുതിരി അത്താഴങ്ങൾ എന്ന സിനിമയിലൂടെയാണ് താരം ക്യാമറക്കു മുന്നിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ജോസഫ് എന്ന സിനിമയിലെ ലിസമ്മ എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാളി പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെട്ടത്. അൽമല്ലു എന്ന സിനിമയിലെ ഒരു ഗാനത്തിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കുഷ്ക എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം കന്നടയിൽ അരങ്ങേറ്റം കുറിച്ചത്.