സ്വപ്ന സുന്ദരിയായി രമ്യ നമ്പീശൻ😍 കണ്ണെടുക്കാതെ നോക്കിപ്പോവും😍 സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന് താരം….

in Entertainments

നടി, മോഡൽ,പ്ലേബാക്ക് സിംഗർ, ടെലിവിഷൻ അവതാരക, ഡാൻസർ, എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച മലയാളത്തിലെ പ്രിയ താരമാണ് രമ്യ നമ്പീശൻ. ഒരു സമയത്ത് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു താരം. ഒരുപാട് മികച്ച സിനിമകളിൽ മികച്ച കലാകാരന്മാരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിനു സാധിച്ചിട്ടുണ്ട്. താരം ഇപ്പോഴും സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുന്നു.

മലയാള സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം മലയാളത്തിനു പുറമേ തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2000 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. താരത്തിന്റെ അച്ഛനൊരു തീയേറ്റർ ആർട്ടിസ്റ്റ് ആയിരുന്നു. അവിടെ നിന്നാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്. ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് സിനിമാ ലോകത്തേക്ക് കടന്നു വന്ന താരം താമസിയാതെ പ്രമുഖ വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.

സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഈയടുത്തായി താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റഗ്രാമിൽ മാത്രം ഒരു മില്യൻ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വെള്ള ഡ്രെസ്സിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന് ക്യൂട്ട് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഇതിനുമുമ്പ് താരത്തെ ഇത്രയും സുന്ദരിയായി ഫോട്ടോഷൂട്ടിൽ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം. ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുണ്ട്.

2000 ൽ പുറത്തിറങ്ങിയ സായാഹ്നം എന്ന് മലയാളസിനിമയിൽ ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. 2006 ൽ ജയറാം നായകനായി പുറത്തിറങ്ങിയ ആനച്ചന്തം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. പിന്നീടങ്ങോട്ട് സൗത്ത് ഇന്ത്യൻ സിനിമയിൽ പ്രമുഖ നടിയായി താരം മാറി.

2011 ൽ ചാപ്പാകുരിശ് എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് മികച്ച സപ്പോർട്ടിംഗ് നടിക്കുള്ള ഫിലിം ഫെയർ അവാർഡ് താരത്തിനു ലഭിച്ചിട്ടുണ്ട്. പ്ലേബാക്ക് സിംഗർ എന്ന നിലയിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. 2012 ൽ പുറത്തിറങ്ങിയ ഇവൻ മേഘരൂപം എന്ന സിനിമയിലെ ഗാനത്തിന് മികച്ച പ്ലേബാക്ക് സിംഗർ ഉള്ള ഫിലിംഫെയർ അവാർഡ് ജേതാവ് ആകാൻ താരത്തിന് കഴിഞ്ഞു. സ്റ്റൈൽ കിംഗ് ആണ് താരം അഭിനയിച്ച കന്നട സിനിമ. ഹൃസ്വ ചിത്രങ്ങളിലും വെബ് സീരിസുകളിലും ആൽബം ഗാനങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Ramya
Ramya
Ramya
Ramya
Ramya

Leave a Reply

Your email address will not be published.

*