ഹോളിവുഡ് നടിമാരെ പോലെ സാനിയ ഇയ്യപ്പൻ 🥰🔥 ഫോട്ടോകൾ കണ്ട് കണ്ണുതള്ളി ആരാധകർ….

in Entertainments

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് സാനിയ ഇയ്യപ്പൻ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് താരം ഉയർന്നുകഴിഞ്ഞു എന്ന് വേണം പറയാൻ. നിലവിൽ മലയാളത്തിലെ ഏറ്റവും ബോൾഡ് നടി സാനിയ ഈയ്യപ്പൻ എന്ന് നിസ്സംശയം പറയാവുന്നതാണ്.

ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിലെ ഒരുപാട് സൂപ്പർ നായകന്മാരുടെ കൂടെ സ്ക്രീൻ പങ്കിടാനും താരത്തിന് കഴിഞ്ഞു. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരം ഒരു മികച്ച ഡാൻസർ കൂടിയാണ്.

സോഷ്യൽമീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഇഷ്ടം ഫോട്ടോകളും വീഡിയോകളും മറ്റു താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം ഈയടുത്തായി അധിക ഫോട്ടോകളിലും വീടുയോകളിലും കാണപ്പെടുന്നത്.

മലയാളത്തിൽ ഇത്രയും ബോൾഡ് ആയി പ്രത്യക്ഷപ്പെടുന്ന വേറെ നടി ഉണ്ടോ എന്ന് പോലും സംശയമാണ്. ബി ക്കിനിയിൽ വരെ താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടു എന്ന് വേണം പറയാൻ. താരത്തിന്റെ മാലിദ്വീപിലെ അവധി ആഘോഷം ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചിരുന്നു. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. ഹോളിവുഡ് നടിമാരെപ്പോലെ കിടിലൻ ബോൾഡ് വേഷത്തിലുള്ള താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

മമ്മൂട്ടി ഇഷ തൽവർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ബാല്യകാലസഖി എന്ന സിനിമയിൽ ഇഷ തൽവാർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് സുരേഷ് ഗോപി ജയസൂര്യ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ അപ്പോത്തിക്കരി എന്ന സിനിമയിൽ മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.

ക്വീൻ എന്ന ക്യാമ്പസ് സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം മലയാളികൾക്കിടയിൽ കൂടുതലും അറിയപ്പെട്ടത്. താരമിപ്പോൾ മലയാള സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നിരിക്കുകയാണ്. മമ്മൂട്ടി മോഹൻലാൽ പോലോത്ത താരരാജാക്കന്മാരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ മഞ്ജു വാര്യർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ലൂസിഫർ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലും താരം മികച്ച വേഷം കൈകാര്യം ചെയ്തു.

Saniya
Saniya
Saniya
Saniya
Saniya

Leave a Reply

Your email address will not be published.

*