മലയാള ചലച്ചിത്ര അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ അറിയപ്പെടുന്ന താരം ആണ് ഗ്രേസ് ആന്റണി. അതിനപ്പുറം ക്ലാസിക്കൽ നർത്തകിയുമാണ് താരം. അഭിനയിച്ച വേഷങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു. താരത്തിന്റെ ആദ്യ ചിത്രം ഹാപ്പി വെഡിങ് ആയിരുന്നു. താരത്തിന് 18 വയസ്സുള്ളപ്പോഴാണ് ഹാപ്പി വെഡിങ് താരം അഭിനയിക്കുന്നത്.
2016 മുതൽ ആണ് താരം അഭിനയ ജീവിതത്തിൽ സജീവമായത്. കുമ്പളങ്ങി നൈറ്റ്സിലെ അഭിനയമാണ് താരത്തിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രം. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം തുടർച്ചയായി കൊണ്ടു പോകുന്നത് കൊണ്ട് തന്നെ ഒരുപാട് പ്രേക്ഷക പ്രീതിയും പിന്തുണയും താരം നിലനിർത്തുകയാണ്.
ഹാപ്പി വെഡിങ് സിനിമയിലെ റാഗിംഗ് സീൻ സിനിമ കണ്ടവരാരും മറക്കില്ല . ഹാപ്പി വെഡിങ് ലെ അഭിനയം വലിയ പ്രേക്ഷക പിന്തുണ താരത്തിന് നേടിക്കൊടുത്തു എങ്കിലും കുമ്പളങ്ങി നൈറ്റ്സ് ശേഷമാണ് താരത്തിന്റെ കരിയറിൽ മികച്ച അവസരങ്ങൾ ലഭിക്കുന്നത്.
തമാഷ, ഹലാൽ പ്രണയകഥ, സാജൻ ബേക്കറി എന്നീ സിനിമകളിലൊക്കെ താരം മികച്ച അഭിനയം തന്നെ പ്രകടിപ്പിച്ചു. ശേഷം അഭിനയിച്ച സിനിമകളിലൂടെയും പ്രേക്ഷക പ്രീതി നിലനിർത്തി.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.
ഇപ്പോൾ താരത്തിന്റെ അഭിമുഖമാണ് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ച ഒരു ചെറുപ്പകാലം ആണ് താരത്തിന് പറയാനുള്ളത്. അച്ഛന്റെ കൂലിപ്പണിയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് കഷ്ടിച്ച് കഴിഞ്ഞു പോയ ഒരു കുടുംബമായിരുന്നു താരത്തിന്റേത്. അതുകൊണ്ടു തന്നെ സിനിമ എന്ന ആഗ്രഹം ഒരുപാട് കളിയാക്കലുകൾ നേരിട്ടിട്ടുണ്ട് എന്നാണ് താരം പറയുന്നത്.
എട്ടാംക്ലാസിൽ പഠിക്കുന്ന സമയത്ത് ആരാകണം എന്ന അധ്യാപകൻ ചോദിച്ചപ്പോൾ സിനിമാനടി ആകണം എന്ന് പറഞ്ഞ അനുഭവവും താരം പറയുന്നുണ്ട് ക്ലാസ് നിർത്താതെ മാലപ്പടക്കം പോലെ ചിരി ഉയർന്നു എന്നാണ് താരം പറയുന്നത്. ഞാൻ വളരെ ആത്മാർഥത്തോടെയാണ് അത് പറഞ്ഞതെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ അവര്‍ തന്നെ കളിയാക്കി നശിപ്പിച്ചു എന്നും താരം പറഞ്ഞു.
ഇതുപോലെ ക്ലാസ് മുഴുവൻ ചിരിച്ചു സംഭവമായിരുന്നു ഞാൻ എന്റെ അച്ഛന്റെ ജോലി കാര്യം പറഞ്ഞപ്പോൾ എന്നും പറയുകയുണ്ടായി. അച്ഛനെ കൂലിപ്പണിയാണ് എന്ന് പറഞ്ഞപ്പോഴും സുഹൃത്തുക്കൾ കളിയാക്കി ചിരിച്ചിരുന്നു എന്നാണ് താരം പറയുന്നത്. അന്നുമിന്നും ടൈൽ ഒട്ടിക്കാൻ പോകുന്ന കൂലിപ്പണിക്കാരനാണ് എന്റെ അച്ഛൻ എന്ന് പറയുന്നത് എനിക്ക് അഭിമാനമാണ് എന്നും താരം കൂട്ടിച്ചേർത്തു.
ഡാൻസ് പഠിക്കാൻ വാടക ഡ്രസ്സ് ഇട്ട് പോയതും ഫീസ് കൊടുക്കാത്ത സമയങ്ങളിൽ പരസ്യമായി അധിക്ഷേപിച്ചതും പുറത്ത് നിർത്തിയതും ജനലിലൂടെ ഡാൻസ് കണ്ട് ഒരുപാട് ഇനങ്ങൾ പഠിച്ചതും ഉള്ള മധുരനൊമ്പരം ആയ ഓർമ്മകളായി താരം അയവിറക്കി. സത്യത്തില്‍ എന്റെ മനസിലെ തീയാണവര്‍ കൊളുത്തിയത്. എന്നെ കളിയാക്കിയവര്‍ ഇല്ലായിരുന്നെങ്കില്‍ ഞാനുണ്ടാകുമായിരുന്നില്ല എന്നും താരം പറയുന്നുണ്ട്.