സജിൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത 2020 ൽ പുറത്തിറങ്ങിയാ സിനിമയാണ് ബിരിയാണി. യുഎഎൻ ഫിലിം ഹൗസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കനി കുസൃതി, ഷൈലജ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന സിനിമ പുറത്തിറങ്ങിയത് മുതൽ അംഗീകാരങ്ങളുടെ പ്രവാഹമായിരുന്നു. മലയാള സിനിമാ ചരിത്രത്തിൽ ഒരു പുതിയ രീതിയിലായിരുന്നു സിനിമ.
രണ്ട് മുസ്ലിം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ബിരിയാണി എന്ന സിനിമ ചർച്ച ചെയ്യുന്നത്. ലൈംഗിക അതിപ്രസരം ഒരുപാട് ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായി. എങ്കിലും റോമിൽ നടന്ന 20-ാമത് ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാർഡ് ഈ ചിത്രം നേടി. ഇതിനെല്ലാം പുറമേ അഭിനയിച്ച കനികുസൃതിക്കും അംഗീകാരങ്ങളും അവാർഡുകളും ലഭിച്ചു.
എങ്കിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഇതുവരെ ലഭിച്ച അംഗീകാരങ്ങൾക്ക് എല്ലാം ഒരു മറുചോദ്യം എന്ന രൂപത്തിൽ ഉള്ള ഒരു റിവ്യൂ ആണ്. ഇതുവരെയുള്ളതിനെ എല്ലാം വലിച്ചു കീറി എന്നോ തേച്ചൊട്ടിച്ചു എന്നോ എന്തുവേണമെങ്കിലും പറയാം അത്തരത്തിലൊരു എഴുത്താണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
അമ്മാളുഅമ്മ എന്ന ഫേസ്ബുക്ക് ഫേസ്ബുക്ക് പേജിലൂടെയാണ് റിവ്യൂ പുറത്ത് വന്നത്.
പൂർണ്ണരൂപം ഇങ്ങനെ വായിക്കാം “അമ്മാളു അമ്മ എഴുതിയത്… ബിരിയാണി കണ്ടു. ഉള്ളത് പറയാല്ലോ. എന്റെ നസീബ് ഒറ്റ കാരണം കൊണ്ട് വലിയ കുഴപ്പങ്ങൾ ഇല്ലാണ്ട് കയിച്ചിലായി. അല്ല സജിൻ ബാബു, താങ്കൾക്ക് ഇസ്ലാംഫോബിയ ഉണ്ടെന്ന് മനസ്സിലായി, എന്നാലും ആദ്യമായി മലയാളത്തിൽ ഇത്രേം ബോൾഡ് ആയിട്ടൊരു അറ്റംപ്റ് വരുമ്പോ ഇത്തിരി ക്വാളിറ്റിയിൽ സംഭവം എടുത്തൂടെ? കാണുന്നവർക്കും എന്തേലുമൊക്കെ ഒരു നേട്ടം വേണ്ടേ.
മലയാള സിനിമയിൽ അവസാനമായി ഇത്രേം ദുരന്തങ്ങൾ ഒന്നിച്ചു നേരിട്ട നായിക ആകാശദൂത്തിലെ ആനി ആണെന്ന് തോന്നുന്നു. ഹാ എത്ര പരിതാപകരം. ഇതിപ്പോ ഇസ്ലാം എന്ന മതത്തെയാണോ, അതിലെ സ്ത്രീകളുടെ പ്രശ്നങ്ങളെയാണോ അതോ ഇവയോടൊക്കെയുള്ള സമൂഹത്തിന്റെ സമീപനത്തെയാണോ, ഇതിൽ ഏതിനെയാണ് സംവിധായകൻ സത്യത്തിൽ വിമർശിക്കാനോ തുറന്ന് കാട്ടാനോ ശ്രമിച്ചത് എന്ന കാര്യത്തിൽ ഇപ്പോഴും എനിക്ക് സംശയം ബാക്കിയാണ്.
വല്ലാണ്ട് oppressed ആയിട്ടുള്ള ഒരു മുസ്ലിം വനിത. ഒന്നിനുപുറകെ ഒന്നൊന്നായി ദുരന്തങ്ങൾ നേരിടേണ്ടി വരുന്ന അവൾ സമൂഹത്തോട് കാണിക്കുന്ന പ്രതിഷേധം വേശ്യവൃത്തി ഒരു മോശം തൊഴിൽ എന്ന ഉൾധാരണ ഉള്ളിൽ പേറിക്കൊണ്ട് അത് തെരെഞ്ഞെടുക്കുകയും, അവസാനം ഒരു ചാപിള്ളയെ ബിരിയാണി ചെമ്പിൽ ഇട്ട് പുഴുങ്ങുന്നു എന്നതുമാണ്. സജിൻ ബാബുവിന് ബിരിയാണി വെച്ച് വലിയ പരിചയമില്ലാഞ്ഞിട്ടാണോ എന്നറിയില്ല എന്നാലും അടുത്ത വട്ടം ബിരിയാണിയിലോട്ട് എന്തേലും ഇടുന്നതിനു മുൻപ് അതിനെ ചെറിയ കഷ്ണങ്ങളായി മുറിക്കാൻ ശ്രെദ്ധിക്കുമല്ലോ.
വേശ്യവൃത്തി ഒരു മോശം തൊഴിൽ ആണെന്ന് ഞാൻ പറയില്ല. ആരുമില്ലാത്ത സ്ത്രീകൾക്ക് അതുമാത്രമാണ് ഏക ആശ്രയം എന്ന് ഒട്ടുമേ സമ്മതിച്ചുതരാനും കഴിയില്ല. തീരെ യോജിക്കാൻ കഴിയാത്തത്, ഖദീജയുടെ sexual liberation ആണ് പ്രൊസ്ടിട്യൂഷൻ എന്ന നിലയ്ക്കുള്ള പൊട്രെയൽ ആണ്. സ്ത്രീകൾക്ക് ലൈംഗിക സുഖത്തിനു ഒരു പുരുഷൻ ഉണ്ടായേ തീരു എന്നൊക്കെയുള്ള ആ മനോവിധി. (വാ പൊത്തി ചിരിക്കുന്നു ) അവളാദ്യം അവളെ തൊട്ട ആ സീൻ ഉണ്ടല്ലോ, അത് വൃത്തിക്ക് ഒന്നുടെ അവളൊറ്റയ്ക്ക് ക്ലൈമാക്സിൽ കാണിച്ചിരുന്നെങ്കിൽ ഒരല്പം സത്യസന്ധത എങ്കിലും സിനിമയിൽ വന്നേനെ.
ഇനിയെങ്കിലും ബിരിയാണി വെക്കാൻ അറിയാവുന്നവരെ ഏല്പിക്കുക. വിശേഷിച്ചു അവയിൽ പ്രാമുഖ്യം ഉള്ള സ്ത്രീകളെ. മസാല ശെരിയാവനും ചേരുവകൾ നന്നായി അരിഞ്ഞുകിട്ടാനും അത് ഉപകരിച്ചേക്കാം. ഇത് ചുമ്മാ ഒരു ഹിന്ദു പുരുഷൻ, ഇസ്ലാമിലെ സ്ത്രീവിരുദ്ധത ബിരിയാണി വെച്ച് കുളമാക്കി എന്നല്ലാതെ കൂടുതൽ എന്ത് പറയാൻ. ഇത്രേം പുരുഷവിരുദ്ധത എനിക്ക് പോലും ഇല്ലലോ!! ഈ അവാർഡ് ആണല്ലോ എന്റെ ഡിങ്കാ pk റോസിക്ക് സമർപ്പിക്കപ്പെട്ടത്! “