
നടി മോഡൽ അവതാരക സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നിങ്ങനെ അറിയപ്പെടുന്ന താരമാണ് സാധിക വേണുഗോപാൽ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് ടോപ് റേറ്റഡ് സീരിയൽ ആയിരുന്ന പട്ടുസാരിയിൽ പ്രധാന വേഷം കൈകാര്യം ചെയ്തതോടെയാണ് കരിയറിലെ മികച്ച അവസരങ്ങളിലേക്ക് ഉള്ള വാതിൽ തുറക്കുന്നത്.



തന്റെ നിലപാടുകൾ ആരുടെ മുമ്പിലും തുറന്നു പറയുന്ന അപൂർവം നടിമാരിൽ ഒരാൾ ആണ് താരം. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ട് നിലപാട് കൊണ്ടും ഒരുപാട് ആരാധകരെ താരം നേടി. സിനിമയിലും സീരിയലിലും ഒരുപോലെ താരം അഭിനയിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും സിനിമയും തിരഞ്ഞെടുക്കുമ്പോഴും അഭിനയ പ്രാധാന്യം ആണ് താരം നോക്കാറുള്ളത്.



കലാഭവൻ മണി നായകനായി പുറത്തിറങ്ങിയ എംഎൽഎ മണി പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിൽ മണിയുടെ നായികയായി ആണ് താരം അഭിനയിച്ചത്. സിനിമ സീരിയൽ എന്നതിനപ്പുറത്തേക്ക് ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് പേരാണ് താരത്തെ സമൂഹ മാധ്യമങ്ങളിൽ എല്ലാം ഫോളോ ചെയ്യുന്നത്.



അതുകൊണ്ട് തന്നെയാണ് താരത്തിന്റെ പോസ്റ്റുകൾ എല്ലാം വൈറലാകുന്നത്. ഒരുപാട് ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും താരം വളരെ സുന്ദരിയാണ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടാറുള്ളത്. ഇപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോ താരം പങ്കുവെക്കുകയും അതിനൊരു അശ്ലീല കമന്റ് വരികയുമാണ് ഉണ്ടായിരിക്കുന്നത്.



നേവൽ കാണുന്ന രീതിയിലാണ് താരം ഗോൾഡൻ കളർ ലഹങ്കയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. അതു കൊണ്ടുതന്നെ അശ്ലീല കമന്റുകളുടെ ചാകരയാണ്. ‘ഇത് എന്താ പഞ്ചായത്ത് കിണറോ’ എന്നാണ് ഒരു കമന്റ്. എന്നാൽ താരം ഈ കമന്റിന് മറുപടി ഒന്നും നൽകിയിട്ടില്ല. പ്രേക്ഷകർ വലിയ ആരവത്തോടെയാണ് താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്തിരിക്കുന്നത്.



താരത്തിന്റെ ഫാൻസ് പേജുകളിലേക്കും മറ്റും ഫോട്ടോ ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. അതു കൊണ്ടു തന്നെ വരും ദിവസങ്ങളിലും ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കും എന്നാണ് മനസ്സിലാക്കുന്നത്. എല്ലാത്തരം മോശപ്പെട്ട കമന്റുകൾക്കും മറുപടി നൽകുന്ന താരം ഇതുവരെയും പ്രതികരിച്ചിട്ടില്ല എന്നതും ഇവിടെ വ്യത്യസ്തമാവുകയാണ്.










