ഞാൻ സഹകരിക്കില്ല എന്ന് അവർക്ക് ഉറപ്പായപ്പോൾ അവർ മറ്റൊരു ആർട്ടിസ്റ്റിനെ കൊണ്ട് കാര്യം സാധിക്കുകയാണ് ഉണ്ടായത്…!!

മോഡൽ, ചലച്ചിത്ര അഭിനയത്രി എന്നീ നിലകളിലെല്ലാം പ്രശസ്ഥയായ താരമാണ് തപ്സി പന്നു. സിനിമ മേഖലയിൽ തന്നെ ബഹുമുഖ പ്രഭാവമുള്ള വ്യക്തിത്വമാണ് താരം എന്നും പറയാം. അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് ആരാധകരെ നേടാനും വലിയ വിജയങ്ങൾ സിനിമയിൽ നിന്ന് കരസ്തമാക്കാനും താരത്തിന് കഴിഞ്ഞു.

സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് താരം സോഫ്റ്റ്‌വെയർ പ്രൊഫഷണലിസ്റ്റ് ആണ്. സിനിമയിൽ അഭിനയം തുടങ്ങി ഇതുവരെയും മികച്ച അഭിനയമാണ് താരം കാഴ്ച വെക്കുന്നത്. ഒരുപാട് പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് ലഭിച്ചതും അത് കൊണ്ട് തന്നെയാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ ഒരുപാട് വേഷങ്ങൾ താരം അവതരിപ്പിച്ചു.

ജുമാണ്ടി നാടം എന്ന തെലുങ്ക് സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. മലയാളത്തിലെ ആദ്യ ഫിലിം ഡബിൾസ് ആയിരുന്നു. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകൻ. ചെയ്ത വേഷങ്ങളെല്ലാം പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യമായി നിൽക്കുന്നത് താരം അഭിനയത്തിൽ കാണിക്കുന്ന മികവ് കൊണ്ട് തന്നെയാണ്. നിറഞ്ഞ കയ്യടി ഓരോ കഥാപാത്രങ്ങൾക്കും പ്രേക്ഷകർ നൽകുന്നു.

സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ താരം തിരഞ്ഞെടുക്കുന്നു. വ്യത്യസ്തമായ സിനിമകളിൽ താരം അഭിനയിക്കുന്നതിന്റെ കാരണമതാണ്. ഈ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ താരം ചർച്ച സൃഷ്ടിക്കാറുണ്ട്. അതു പോലെതന്നെ എന്ത് കാര്യങ്ങളും തുറന്നു പറയാനുള്ള കഴിവും ധൈര്യവും താരത്തിന് ഒരുപാട് ആരാധകരെയും ഒപ്പം വിമർശകരെയും നേടിക്കൊടുത്തിട്ടുണ്ട്.

അങ്ങനെ ഒരു തുറന്നു പറച്ചിലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. സിനിമാ രംഗത്ത് തനിക്കുണ്ടായ മോശപ്പെട്ട അനുഭവങ്ങൾ വെളിപ്പെടുത്തുകയാണ് തപസി പന്നു. അഭിനയിക്കാനായി താരത്തെ ക്ഷണിച്ച ഒരു സിനിമയിൽ നിന്നും ഇടക്കാലത്ത് താരത്തെ മാറ്റുകയുണ്ടായി. അതിന്റെ കാരണമാണ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നത്.

സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞത് നായകന്റെ ഭാര്യക്ക് തന്നെ ഇഷ്ടപ്പെട്ടില്ല എന്നായിരുന്നു എന്നും കാരണം കേട്ട് ഞെട്ടുകയാണുണ്ടായത് എന്നും താരം പറഞ്ഞു. മറ്റൊരു സിനിമയിൽ തന്റെ ഇൻട്രോ സീൻ മാറ്റാൻ വേണ്ടി നായകൻ ആവശ്യപ്പെട്ട ഒരു അനുഭവവും താരം പറയുന്നുണ്ട്. അതിന് കാരണമായി പറഞ്ഞത് നായകന്റെ ഇൻട്രോ സിനേക്കാൾ മികച്ചതാണ് എന്റെത് എന്നാണ്.

അതുപോലെ മറ്റൊരു സിനിമയിൽ ഡബ്ബ് ചെയ്ത് ഡയലോഗുകൾ മാറ്റുവാൻ വേണ്ടി തന്നോട് ആവശ്യപ്പെട്ടിരുന്നു. ഞാൻ സഹകരിക്കില്ല എന്ന് അവർക്ക് ഉറപ്പായപ്പോൾ അവർ മറ്റൊരു ആർട്ടിസ്റ്റിനെ കൊണ്ട് കാര്യം സാധിക്കുകയാണ് ഉണ്ടായത് എന്നും താരം തുറന്നു പറയുന്നു. ഇതെല്ലാം എന്റെ കൺമുന്നിൽ വച്ച് നടന്ന കാര്യങ്ങൾ ആണ് ഇനി ഇതിനേക്കാളേറെ ഞാൻ അറിയാത്തത് ഉണ്ടാകും എന്നും താരം പറഞ്ഞു.

Taapsee
Taapsee
Taapsee
Taapsee
Taapsee
Taapsee
Taapsee
Taapsee