നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആരാണെന്ന് ചോദിച്ചാൽ ഒട്ടുമിക്കപേരും പറയുന്ന ഉത്തരം നയൻതാര എന്നായിരിക്കും. നിലവിൽ സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആയി താരം വിലസുകയാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടി എന്ന പേരിലും അറിയപ്പെടുന്നു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചുകൊണ്ടാണ് താരം ലേഡി സൂപ്പർസ്റ്റാർ എന്ന പേരു കരസ്ഥമാക്കിയത്.
ഏത് വേഷവും വളരെ അനായാസതയോടെ കൈകാര്യം ചെയ്യുന്ന താരത്തിന്റെ കഴിവ് അപാരമാണ്. സൗത്ത് ഇന്ത്യൻ സിനിമയിലെ എല്ലാ ഭാഷകളിലും അഭിനയിച്ച കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. ഇപ്പോൾ സ്ത്രീ കേന്ദ്രകഥാപാത്രങ്ങളായി പുറത്തിറങ്ങുന്ന സിനിമകളിലാണ് താരം അഭിനയിച്ചു വരുന്നത്. ഒരു സമയത്ത് മാദകസുന്ദരി ആയി താരം വെള്ളിത്തിരയിൽ തിളങ്ങി നിന്നിരുന്നു. റൊമാന്റിക് വേഷങ്ങളും, കുടുംബ വേഷങ്ങളും അതിന്റെ പൂർണതയോടെ ചെയ്യാനും താരത്തിന് സാധിക്കുന്നുണ്ട്.
ഒരുപാട് വിവാദങ്ങളിലും അകപ്പെട്ട താരമാണ് നയൻതാര. പല പ്രാവശ്യം പല വിവാദത്തിലും താരത്തിന്റെ പേര് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. അതിലേറ്റവും അമ്പരപ്പിക്കുന്ന ഒന്നായിരുന്നു പ്രഭുദേവയുമായുള്ള ബ്രേക്ക് അപ്പ്. സിനിമാലോകം വളരെ അത്ഭുതത്തോടെയാണ് ഈ ബ്രേക്കപ്പ് കേട്ടത് . കാരണം അവർ തമ്മിലുള്ള ബന്ധം അത്രയും ആഴത്തിൽ ആയിരുന്നു.
നയൻതാര പ്രഭുദേവക്ക് വേണ്ടി സ്വന്തം മതം വരെ മാറാൻ തയ്യാറായി എന്നതാണ് വാസ്തവം. പ്രഭുദേവയുടെ പേര് തന്റെ കയ്യിൽ പച്ച കുത്തുകയും താരം ചെയ്തിരുന്നു. തിരിച്ചു പ്രഭുദേവയും അങ്ങനെ തന്നെയായിരുന്നു. കാരണം തന്റെ ആദ്യഭാര്യയെ നയൻതാരയ്ക്ക് വേണ്ടി ഒഴിവാക്കുകയായിരുന്നു പ്രഭുദേവ. അതുകൊണ്ടുതന്നെ ഇവരുടെ ബന്ധം ആത്മാർത്ഥ യാണെന്ന് സിനിമാലോകം ഉറപ്പിച്ചു.
ഡയന എന്ന് പേരുള്ള നയൻതാര പ്രഭുദേവയുടെ ആവശ്യാർഥം ക്രിസ്ത്യൻ മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചു. പിന്നീട് നയൻതാര എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ആ സമയത്ത് പ്രഭുദേവ് രണ്ടു കുട്ടികളുടെ അച്ഛൻ ആയിരുന്നു ഇത് അറിഞ്ഞുകൊണ്ടുതന്നെയാണ് നയൻതാര പ്രഭുദേവയെ പ്രേമിച്ചത്. പ്രഭുദേവയുടെ ആദ്യഭാര്യ ഇതിനെതിരെ രംഗത്തു വരികയും ചെയ്തിരുന്നു.
പക്ഷേ പിന്നീട് പ്രഭുദേവയുടെ ആവശ്യം നയൻതാരയ്ക്ക് സ്വീകരിക്കാൻ കഴിയാത്തത് മൂലമാണ് ബ്രേക്ക്കപ് ഉണ്ടായതെന്നാണ് സിനിമാലോകത്തു നിന്നുള്ള വാർത്ത. പ്രഭുദേവയുടെ മക്കളെ ഏറ്റെടുക്കണമെന്ന ആവശ്യം നയൻതാര നിരസിച്ചതോടെയാണ് ഇവർ തമ്മിൽ വേർപിരിഞ്ഞത് എന്നാണ് റിപ്പോർട്ടുകൾ. മക്കളെ ഉപേക്ഷിക്കണമെന്ന ആവശ്യമാണ് നയൻതാര മുന്നോട്ടുവെച്ചത്. പ്രഭുദേവ അതിന് തയ്യാറായില്ല. ഇപ്പോൾ പ്രശസ്ത തമിഴ് സംവിധായകൻ വിഘ്‌നേഷ് ശിവൻ ആണ് നയൻതാരയുടെ പങ്കാളി.