സൗന്ദര്യം തുളുമ്പുന്ന ഫോട്ടോസുമായി അമേയാ മാത്യു 🔥🥰 സോഷ്യൽ മീഡിയയിൽ നിറഞ്ഞ് സുന്ദര ഫോട്ടോകൾ..

in Entertainments

ചുരുങ്ങിയകാലം കൊണ്ട് മലയാള സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് അമേയ മാത്യു. അഭിനയത്തോടൊപ്പം ആരും മോഹിക്കുന്ന സൗന്ദര്യം കൂടിയായപ്പോൾ താരം പെട്ടെന്നുതന്നെ സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തി. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വെബ് സീരിസ് ആയ കരിക്ക് ലൂടെയാണ് താരം ആദ്യമായി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തുന്നത്. കരിക്കിലെ അമേയ എന്ന കഥാപാത്രത്തിലൂടെ ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട താരം പിന്നീട് സ്വന്തം കഴിവുകൊണ്ട് സിനിമയിലും പിടിച്ചു നിന്നു. നടി എന്നതിലുപരി മോഡൽ എന്ന നിലയിലാണ് താരം കൂടുതലും അറിയപ്പെടുന്നത്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. പല ബ്രാൻഡുകളുടെ പരസ്യത്തിൽ മോഡലായി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മോഡലിംഗ് രംഗത്ത് ആണ് താരം കൂടുതൽ സജീവമായി നിലകൊള്ളുന്നത്.

ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം സാരിയുടുത്ത ശാലീന സുന്ദരിയായും, ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലും പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. റസ്റ്റോറന്റ് ൽ നിന്നുള്ള കിടിലൻ ഫോട്ടോകൾ ആണ് താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്. ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്.

2017 ൽ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്തു പ്രിയതാരം ജയസൂര്യ നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് കോമഡി എന്റർടൈൻമെന്റ് മലയാള സിനിമയായ ആട് 2 എന്ന സിനിമയിൽ പൊന്നപ്പന്റെ ലൗവർ ആയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരു പഴയ ബോംബ് കഥ എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. ദി പ്രീസ്റ്റ്, വോൾഫ് എന്നീ പ്രശസ്ത സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

കരിക്കിലെ ഭാസ്കരൻപിള്ള ടെക്നോളജീസ് എന്ന എപ്പിസോഡിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. നിഖിൽ പ്രസാദ് സംവിധാനം ചെയ്ത ഈ എപ്പിസോഡിൽ അമേയ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. വാനിൽ എന്ന മ്യൂസിക് ആൽബമിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വരുംകാലങ്ങളിൽ മലയാള സിനിമയിലെ മുൻനിര നടന്മാരുടെ പട്ടികയിലേക്ക് താരം ഉയർന്നിരിക്കും എന്നാണ് സിനിമ വിദഗ്ധരുടെ അഭിപ്രായം.

Ameya
Ameya
Ameya
Ameya
Ameya

Leave a Reply

Your email address will not be published.

*