
നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. മോഡൽ രംഗത്ത് സജീവമായിരുന്ന താരം 2014 ലെ മിസ് കേരള ഫെമിന അവാർഡ് ജേതാവ് കൂടിയാണ്. മോഹിപ്പിക്കുന്ന സൗന്ദര്യത്തിന് പുറമേ മികച്ച അഭിനയവും താരത്തിന്റെ മുതൽക്കൂട്ടാണ്. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷകമനസ്സിൽ നിലനിർത്താൻ താരത്തിന് സാധിക്കുകയും ചെയ്തു.



മലയാളത്തിനു പുറമേ തമിഴിലും അഭിനയിച്ച താരം ഇപ്പോൾ തെലുങ്കിലാണ് അഭിനയിക്കുന്നത്. 2015 ൽ മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ജമ്നാപ്യാരി എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. ജമ്നാപ്യാരി എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ചവെച്ചതുകൊണ്ട് വേറെയും ഒരുപാട് സിനിമകൾ താരത്തിന് ലഭിച്ചു.



ഫോർ ജി എന്ന തമിഴ് സിനിമയിലും ലവ്വർ, ഹീറോ ഹീറോയിൻ, നേനു ലെനി നാ പ്രേമകഥ എന്നീ മൂന്ന് സിനിമകൾ തുടർച്ചയായി തെലുങ്കിലും പുറത്തുവരാൻ ഇരിക്കുകയാണ്. ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കലാ വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. ഓരോ സിനിമകളിലൂടെയും താരം ആയിരക്കണക്കിന് ആരാധകരെയാണ് നേടുന്നത്.



താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം പങ്കെടുത്തിട്ടുണ്ട്. താരം ആരാധകർക്ക് വേണ്ടി നിരന്തരമായി തന്റെ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി താരത്തിൻ ആരാധകർ ഉണ്ടായതുകൊണ്ട് തന്നെ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും താരത്തെ കുറിച്ചുള്ള വാർത്തകളും വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്.



ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടികൾ നൽകുന്നതാണ് ഇപ്പോൾ വൈറലാകുന്നത്. നിങ്ങള്‍ക്ക് എന്നോട് ഒരു ചോദ്യം ചോദിക്കാം, എന്ന പോസ്റ്റിലുടെയാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. വിവാഹം എപ്പോഴാണ് എന്ന ചോദ്യത്തിനാണ് 2021 ല്‍ തന്ന ഒരു പ്രണയം ഉണ്ടാകുമെന്നും വിവാഹം ഉടന്‍ നടക്കുമെന്നും താരം മറുപടി പറഞ്ഞിരിക്കുന്നു.



ജീവിതത്തിൽ ഏറ്റവും മികച്ച എന്താണ് എന്ന ചോദ്യത്തിന് അമ്മയ്‌ക്കൊപ്പമുള്ള നിമിഷങ്ങളാണ് ജീവിതത്തില്‍ ഏറ്റവും മികച്ചത് എന്നും ഇഷ്ടപ്പെട്ട കളര്‍ ഓറഞ്ച് ആണ്. അച്ഛന്റെ നാട് പട്ടാമ്പി ആണ്. പട്ടാമ്പിക്കാരിയാണെന്ന് പറയാനാണ് കൂടുതലിഷ്ടം. ഇഷ്ടപ്പെട്ട സ്ഥലം മൂന്നാര്‍ ആണെന്നും താരം മറുപടികൾ ആയി പറയുന്നുണ്ട്. തല ആണോ ദളപതി ആണോ ഇഷ്ടം എന്ന ചോദ്യത്തിന് ദളപതി എന്നായിരുന്നു ഉത്തരം.



ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ നിമിഷം ഏത് എന്ന ചോദ്യത്തിന് മിസ് കേരള ആയി തിരഞ്ഞെടുക്കപ്പെട്ട നിമിഷം എന്നും പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണും നയന്‍ താരയുമാണ് ജീവിതത്തിലെ പ്രചോദനം എന്നും താരം പറയുന്നു. നിവിന്‍ പോളിയെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് അടുത്ത ലാലേട്ടന്‍ എന്ന് മറുപടി വളരെയധികം ശ്രദ്ധിക്കപ്പെട്ടു.



അഭിനയത്തില്‍ മോഹന്‍ ലാലിനെ ആണ് കൂടുതലിഷ്ടം. മമ്മുട്ടി ഭയങ്കര പാവം ആണെന്നും താരം പറയുന്നുണ്ട്. ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം വീരേന്ദ്രര്‍ സേവാഗ് ആണെന്നും താരം വ്യക്തമാക്കി. കഴിഞ്ഞദിവസങ്ങളിൽ താരം മോഹൻലാലിന്റെ മരുമകൾ ആകാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞ വാക്കുകൾ വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ പ്രചരിച്ചിരുന്നു.







