‘അഗ്നി ചിറകുകളുള്ള ഒരു നക്ഷത്രമാണ് ഞാൻ, ടാറ്റൂ അടിച്ച സന്തോഷം പങ്കുവച്ച് ജ്യൂവൽ മേരി..’ – വീഡിയോ കാണാം…

മലയാള ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ജുവൽ മേരി. നടി, ടെലിവിഷൻ അവതാരക, മോഡൽ നിലകളിലെല്ലാം ഒരുപോലെ കഴിവ് തെളിയിക്കാനും നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. മികച്ച പ്രകടനങ്ങൾ ഓരോ മേഖലയിലും കാഴ്ച വയ്ക്കുന്നത് കൊണ്ട് തന്നെ ഒരുപാട് ആരാധകരും താരത്തിനുണ്ട്.

നടി അവതാരക എന്നതിനപ്പുറത്തേക്ക് ഒരു മോഡലും മികച്ച എം സി യും കൂടിയാണ് താരം. 2014 മുതലാണ് അഭിനയത്തിൽ താരം സജീവമായത്. മിന്നുന്ന പ്രകടനമാണ് ഓരോ സിനിമകളിലും താരം പ്രകടിപ്പിക്കുന്നത്. 2015 ൽ ടെലിവിഷൻ പ്രൊഡ്യൂസർ ആയ ജെൻസൺ സകരിയ ആണ് താരത്തിന്റെ ജീവിതപങ്കാളി.

ചുരുക്കം ചില സിനിമകളിൽ മാത്രമേ പ്രത്യക്ഷപ്പെട്ടത് എങ്കിലും അഭിനയിച്ച സിനിമകളിലെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചതു കൊണ്ടുതന്നെ നിറഞ്ഞ കൈയ്യടി ഓരോ സിനിമകൾക്കും താരത്തിന് ലഭിച്ചു. മലയാളത്തിന് പുറമേ തമിഴ് സിനിമയിലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്.

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി 2015 ൽ പുറത്തിറങ്ങിയ ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. അതേവർഷം മമ്മൂട്ടിയുടെ തന്നെ പത്തേമാരി എന്ന സൂപ്പർഹിറ്റ് സിനിമയും താരം അഭിനയിച്ചു. അണ്ണാദുരൈ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോൾ മലയാളികൾക്കിടയിലെ പോലെ തന്നെ തമിഴകത്തും താരത്തിന് ഒരുപാട് ആരാധകരുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകരേറെയാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട് . ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ പിന്തുടരുന്നുണ്ട്. താരത്തിന്റെ മിക്ക ഫോട്ടോകളും വൈറൽ ആകാറുണ്ട്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് താരത്തിന്റെ പുതിയ വിശേഷം ആണ്. ആദ്യമായി ടാറ്റൂ അടിച്ചതിന്റെ സന്തോഷം ആരാധകർക്ക് ഒപ്പം വീഡിയോയിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. കൈയിലും കാലിലുമാണ് താരം ടാറ്റൂ അടിച്ചത്. ചിത്രങ്ങൾക്ക് അർത്ഥഗർഭമായ ഒരു ക്യാപ്ഷൻ താരം നൽകുകയും ചെയ്തിട്ടുണ്ട്.

“ഒടുവിൽ ഞാൻ എനിക്ക് മഷി പുരട്ടി!! മെച്ചപ്പെട്ട വ്യക്തിയാകാൻ ഞാൻ എടുത്ത തീരുമാനങ്ങളെ അംഗീകരിക്കുന്നു. എന്നെ ഭാരപ്പെടുത്തുന്നതെല്ലാം ഉപേക്ഷിച്ച് ഞാൻ ഉയരത്തിൽ പറക്കാൻ പോകുന്നു. ഞാൻ അഗ്നി ചിറകുകളുള്ള ഒരു നക്ഷത്രമാണ്..’, എന്നാണ് താരം നൽകിയ ക്യാപ്ഷൻ. വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ നൽകുന്നത്.

Jewel
Jewel
Jewel
Jewel
Jewel
Jewel
Jewel
Jewel
Jewel