
മലയാളികളുടെ പ്രിയതാരമാണ് കനിഹ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാൻ താരത്തിന് സാധിച്ചിട്ടുണ്ട് നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരം മലയാളം കൂടാതെ തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.



തമിഴ് സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ആദ്യം അഭിനയിച്ച മൂന്ന് സിനിമകളും വ്യത്യസ്ത ഭാഷകളിൽ ആണ് എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. 9 ഓളം സിനിമകളിൽ അഭിനയിച്ചതിനു ശേഷമാണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് തുടർച്ചയായി മലയാളത്തിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിക്കാൻ താരത്തിന് സാധിച്ചു.



നടിയെന്ന നിലയിലും മോഡൽ എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. വിമർശനാത്മകമായ ചിന്താഗതിയാണ് താരത്തിന്റെ മറ്റൊരു പ്രത്യേകത. ഏത് കാര്യവും മുഖം നോക്കി തുറന്നുപറയുന്ന അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് താരം.



ഇൻസ്റ്റഗ്രാമിൽ മാത്രം 8 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറലായി പ്രചരിക്കാറുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. താരം അതിനു നൽകിയ ക്യാപ്ഷനും ശ്രദ്ധേയമായിരിക്കുന്നു.



രണ്ടായിരത്തി രണ്ടിൽ ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ട് വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട താരം തൊട്ടടുത്ത വർഷം ഒറ്റസി ചെപുട്ടുന്ന എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് തെലുങ്കിലും അരങ്ങേറി. രണ്ടായിരത്തി മൂന്നിൽ ദർശനൻ പ്രധാനവേഷത്തിലെത്തിയ അണ്ണാവൃ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കന്നടയിലും തന്റെ കാൽമുദ്ര പതിപ്പിച്ചു.



2006 ൽ പുറത്തിറങ്ങിയ എന്നിട്ടും ആണ് താരം അഭിനയിച്ച ആദ്യ മലയാള സിനിമ. പഴശ്ശിരാജ, മൈ ബിഗ് ഫാദർ, ദ്രോന 2010, ക്രിസ്ത്യൻ ബ്രദേഴ്സ്, കോബ്ര, ബാവുട്ടിയുടെ നാമത്തിൽ, ഹൗ ഓൾഡ് ആർ യൂ, മൈലാഞ്ചി മൊഞ്ചുള്ള വീട്, രുദ്ര സിംഹാസനം, മാമാങ്കം തുടങ്ങിയ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകളാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തിറങ്ങാൻ പോകുന്ന ബ്രോ ഡാഡി എന്ന സിനിമയിൽ താരം പ്രത്യക്ഷപ്പെടുകയാണ്.












