അദ്ദേഹത്തെ എത്രയും പെട്ടെന്ന് കാണണമെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു ; നിത്യാനന്ദയുടെ ആശ്രമം സന്ദർശിക്കാൻ ഒരുങ്ങി നടി മീര മിഥുൻ….

in Entertainments

ആൾദൈവങ്ങളുടെ പ്രശ്നങ്ങൾ ഒരുപാട് വാർത്തകളിലൂടെയും മറ്റും സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ അറിയാറുണ്ട്. ദൈവ ഭക്തിയുള്ളവരെ കബളിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. അതുമല്ലെങ്കിൽ പ്രശ്നങ്ങൾ കാരണം തേടിപോകുന്നവരെ മുതലാക്കുന്നവർ. ഇത്തരത്തിൽ ഒരുപാട് വിവാദപരമായ വാർത്തകൾ ഇന്നലെകളിൽ കേട്ടു കഴിഞ്ഞു.

ഇങ്ങനെയുള്ള വിവാദങ്ങളിലൂടെ പ്രശസ്തരായ ഒരുപാട് ആൾദൈവങ്ങലളും നമ്മുടെ നാട്ടിലുണ്ട്.  ഇവർ ജനങ്ങൾക്കു മുമ്പിൽ ഒരു മുഖവും മറു വശത്ത് സ്വാർത്ഥതയുടെ മറ്റൊരു മുഖവും ആണ് കാണിക്കുന്നത്. ഇന്ത്യയിലെ ആൾദൈവങ്ങളിൽ ഏറ്റവും വിവാദ മനുഷ്യനാണ് തമിഴ്നാട്ടിലെ നിത്യാനന്ദ സ്വാമി. ഒരുപാട് വിവാദങ്ങളിൽ സ്വാമിയുടെ പേര് പുറത്തു വന്നിട്ടുണ്ട്.

തന്റെ ആശ്രമത്തിൽ സിനിമാ നടി രഞ്ജിത ഉൾപ്പെടെ രണ്ടു സ്ത്രീകളോടൊപ്പമുള്ള വിവാദ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും സ്വാമിയുടെ ജീവിതത്തിന് ഇതൊന്നും  ബാധിച്ചിട്ടില്ല. ഇപ്പോഴും സമ്പന്നമായി സ്വാമി ജീവിക്കുന്നു.  ഒരുപാട് ആരാധകർ ഇപ്പോഴും സ്വാമിയുടെ പിന്നാലെയുണ്ട്.

സ്വയം പ്രഖ്യാപിത ദൈവം ആയിട്ടാണ് സ്വാമിയുടെ ഓരോ പ്രഭാഷണങ്ങളും പുറത്ത് വരാറുള്ളത്. ഇത്തരത്തിലുള്ള പ്രഭാഷണങ്ങൾക്ക് എല്ലാം വലിയ കാഴ്ചക്കാരും ഉണ്ടാവാറുണ്ട്. വിവാദങ്ങളിൽ അകപ്പെട്ട കഴിഞ്ഞിട്ടും ഒരു പ്രഭാഷണം, അല്ലെങ്കിൽ ഒരു ക്ലിപ്പ് പുറത്ത് വരുമ്പോഴേക്കും ഇത്രത്തോളം വലിയ സ്വീകാര്യത ലഭിക്കുന്നത് എങ്ങനെ എന്ന് അത്ഭുതപ്പെട്ടു പോവുകയാണ് സോഷ്യൽ മീഡിയ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് തമിഴ് നടി മീരാ മിഥുന്റെ നിത്യാനന്ദ സ്വാമി യോടുള്ള ആരാധനയാണ്. അദ്ദേഹത്തിന് എന്തോ ദിവ്യശക്തിയുണ്ട്. എത്രയും പെട്ടെന്ന് അദ്ദേഹത്തെ കാണണം എന്ന് പറയുകയും നിത്യാനന്ദ സ്വാമിയുടെ ആശ്രമം സന്ദർശിക്കാനൊരുങ്ങിയിരിക്കുകയുമാണ് നടി മീര മിഥുൻ.

” എത്രയൊക്കെ വിവാദങ്ങൾ ഉണ്ടെങ്കിലും അദ്ദേഹത്തിന് എന്തോ ഒരു പ്രത്യേക ശക്തിയുണ്ട്, അദ്ദേഹത്തിന്റെ ആശ്രമം കാണാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു” എന്നാണ് താരത്തിന്റെ വാക്കുകൾ. നിത്യാനന്ദ സ്വാമിയെ പോലെ തന്നെ ഒരുപാട് വിവാദങ്ങളിൽ പേരുകേട്ട വ്യക്തിയാണ് നടി മീര മിഥുൻ. ആക്ട്രസ് മോഡൽ എന്നതിലുപരി വിവാദങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ മീര പരിചിതയാണ്.

Meera
Meera
Meera
Meera
Meera

Leave a Reply

Your email address will not be published.

*