ഈ ലിപ്‌ലോക് രംഗം സ്ക്രിപ്റ്റിൽ പോലും ഇല്ലായിരുന്നു.. കമൽ ബലമായി ചെയ്തത്.. വർഷങ്ങൾക്കിപ്പുറം വെളിപ്പെടുത്തി രേഖ…

in Entertainments

ഇന്ത്യൻ സിനിമയിലെ മിന്നും താരമാണ് കമലഹാസൻ. ഒന്നിൽ കൂടുതൽ പ്രാവശ്യം മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ ചുരുക്കം ചില നടന്മാരിൽ ഒരാളാണ് അദ്ദേഹം. അഭിനയത്തിൽ അദ്ദേഹത്തെ തോൽപ്പിക്കാൻ കഴിയില്ല എന്നാണ് മലയാളത്തിലെ താര രാജാക്കൻമാരായ മോഹൻലാൽ &:മമ്മൂട്ടി വരെ അഭിപ്രായപ്പെട്ടത്. ഉലകനായകൻ എന്നാണ് അദ്ദേഹത്തെ സിനിമ ആരാധകർ വിളിക്കുന്നത്.

നടൻ എന്നതിലുപരി സംവിധായകനെന്ന നിലയിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമ ഏതെന്നു നോക്കിയാൽ ഒരുപക്ഷേ തിരഞ്ഞെടുക്കാൻ പോലും ബുദ്ധിമുട്ടാണ്. അഭിനയവിസ്മയം ആണ് ഓരോ സിനിമകളിലും അദ്ദേഹം കാഴ്ചവച്ചത്. സൗത്ത് ഇന്ത്യൻ സിനിമയിലെ മുടിചൂടാമന്നൻ എന്നു വരെ അദ്ദേഹത്തെ വിശേഷിപ്പിക്കാവുന്നതാണ്.

കമല്ഹാസന് പോലെ ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരമായി വിലസിയിരുന്ന നടിയാണ് രേഖ. കമൽഹാസനും രേഖയും ഒരുമിച്ച് കുറച്ചു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇവർ തമ്മിലുള്ള കെമിസ്ട്രി ആരാധകർക്ക് ഏറെ ഇഷ്ടമായിരുന്നു. ഒരുമിച്ച് അഭിനയിച്ച സിനിമകൾ ഒക്കെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. പക്ഷേ രേഖ സിനിമയിൽ പഴയതുപോലെ സജീവമല്ല എന്നതാണ് വാസ്തവം.

1986 ൽ കമൽഹാസൻ രേഖയും ഒരുമിച്ച് അഭിനയിച്ച പുന്ന ഗൈ മന്നൻ എന്ന സിനിമയിൽ ഷൂട്ടിംഗ് വേളയിൽ ഉണ്ടായ അനുഭവം ഈ അടുത്തിടെ തുറന്നു പറയുകയുണ്ടായി. ആ സിനിമയിൽ നായകനായ കമലഹാസൻ രേഖ യെ ലിപ് ലോക്ക് ചെയ്യുന്ന ഒരു രംഗമുണ്ട്. ശരിക്കും സ്ക്രിപ്റ്റിൽ ഇല്ലാത്ത സംഭവമാണ് കമലഹാസൻ അന്ന് ചെയ്തതെന്ന് രേഖ തുറന്നു പറയുകയുണ്ടായി.

ആ സമയത്ത് ചെറിയ പ്രായമുള്ള നടിയായിരുന്ന രേഖ. ഏകദേശം 16 വയസ്സ് മാത്രമായിരുന്നു അന്ന് താരത്തിന്. അഭിനയിക്കുന്നതിന് മുമ്പ് സ്ക്രിപ്റ്റ് വായിച്ചു കേൾപ്പിച്ചപ്പോൾ ആ രംഗം ഉണ്ടായിരുന്നില്ല. പക്ഷേ പിന്നീട് അഭിനയിക്കുമ്പോൾ കമലഹാസൻ എന്നെ ചുംബിക്കുകയുണ്ടായി . എന്റെ അനുവാദമോ സമ്മതമോ കൂടാതെയാണ് ഈ രംഗം ഷൂട്ട് ചെയ്തതെന്ന് താരം പറയുന്നുണ്ട്.

പക്ഷേ ഇന്ന് ഈ സംഭവത്തെക്കുറിച്ച് ഞാൻ ആരോടെങ്കിലും പറഞ്ഞാൽ ആരും വിശ്വസിക്കില്ല. എനിക്കും കമലഹാസനും കെ ബാലചന്ദ്രൻ സാറിനു മാത്രമേ ഈ വിഷയം അറിയത്തൊള്ളു. ഞാൻ പറഞ്ഞത് സത്യമാണെന്ന് അറിയണമെങ്കിൽ ഇനി കമൽ പറയണം. ഈ വിഷയം എന്റെ അച്ഛൻ അറിഞ്ഞൽ വലിയ പ്രശ്നമാകും എന്ന് ഞാൻ അന്ന് പറഞ്ഞിരുന്നു. പക്ഷേ അസിസ്റ്റന്റ് ഡയറക്ടർ പലതും പറഞ്ഞു എന്നെ ബോധ്യപ്പെടുത്തുകയുണ്ടായി.

ഒരു വലിയ രാജാവ് ചെറിയ കുട്ടിയെ ചുംബിച്ചു എന്ന് കരുതിയാൽ മതി എന്നാണ് അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന സുരേഷ് കൃഷ്ണ സാർ എന്നോട് പറഞ്ഞത് എന്ന് താരം കൂട്ടിച്ചേർത്തിട്ടുണ്ട്. ഈ സംഭവം വീട്ടിൽ ഞാൻ അമ്മയോട് തുറന്നു പറയുകയുണ്ടായി. സിനിമ റിലീസ് ആയതിനു ശേഷം ഉള്ള പല ഇന്റർവ്യൂകളിലും ഇത് ഞാൻ തുറന്നു പറഞ്ഞത് പേടി കൊണ്ട് മാത്രമാണ്. താരം കൂട്ടിച്ചേർത്തു.

Rekha
Rekha
Rekha
Rekha

Leave a Reply

Your email address will not be published.

*