നിലവിൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് സാനിയ ഇയ്യപ്പൻ. സിനിമാലോകത്ത് താരത്തിന്റ വളർച്ച ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ബാലതാരമായി സിനിമയിൽ കടന്നുവന്ന താരം നിലവിൽ മലയാളത്തിൽ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു കഴിഞ്ഞിരിക്കുന്നു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് കഴിഞ്ഞു.
നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നിലവിൽ മലയാളത്തിൽ ഏറ്റവും ബോൾഡ് ആക്ട്രസ് ആരാണെന്ന് ചോദിച്ചാൽ ഒട്ടുമിക്കപേരും പറയുന്ന ഉത്തരം സാനിയ ഇയ്യപ്പൻ തന്നെയായിരിക്കും. താരം ഈയടുത്ത് പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ അതിന് ഉദാഹരണങ്ങളാണ്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.
സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കു വെക്കാറുണ്ട്. ഹോട്ട് ഗോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുന്നത്. ബിക്കിനിയിൽ വരെ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. അതീവ സുന്ദരിയായി ഹോട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. യാമി എന്ന് ഫോട്ടോഗ്രാഫറാണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഉദയ്പൂരിൽ നിന്നുള്ള ഫോട്ടോകൾ ആണ് താരം പങ്കുവെച്ചത്.
മമ്മൂട്ടി ഇഷ തൽവാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ബാല്യകാലസഖി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് സാനിയ. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരം പിന്നീട് അപ്പോത്തിക്കരി എന്ന സിനിമയിലെ ബാലതാര വേഷം കൈകാര്യം ചെയ്തു. താരം ആദ്യമായി പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് സൂപ്പർഹിറ്റ് ക്യാമ്പസ് സിനിമ ക്വീൻ ലൂടെയാണ്.
ഇപ്പോൾ താരം പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മുന്നിട്ടുനിൽക്കുന്നു. മലയാളത്തിലെ താര രാജാക്കൻമാരായ മമ്മൂട്ടിയോടൊപ്പവും മോഹൻലാലിനൊപ്പവും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ലൂസിഫർ എന്ന മോഹൻലാൽ സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ഈ അടുത്ത് പുറത്തിറങ്ങിയ കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഒരുപാട് പ്രശംസ പിടിച്ചുപറ്റിയിരുന്നു.