ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്ന താരമാണ് ഉർവശി റൗത്തെല. മോഡൽ രംഗത്തു നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. തന്റെ ഇൻസ്റ്റാഗ്രാം ഡിസ്ക്രിപ്ഷനിൽ താരം വ്യക്തമാക്കിയതും അതാണ്. സിംഗ് സാബ് ദി ഗ്രേറ്റ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്.
അഭിനയത്തോടൊപ്പം തന്നെ ഡെഡിക്കേഷനിലും താരം മുന്നിട്ടു നിൽക്കുന്നു. അഭിനയത്തിന് ആവശ്യമായി എന്നും ബോഡി ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് ഉർവശി. ബോഡി ഫിറ്റ്നസ് 100% കാത്തു സൂക്ഷിക്കുന്ന താരം എന്ന് പറയാം. അതുകൊണ്ട് തന്നെ ആരാധകർക്കെല്ലാം താരത്തോട് വലിയ പ്രിയമാണ്.
തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. മികച്ച അഭിനയത്തോടട് കിട പിടിക്കുന്ന സൗന്ദര്യമാണ് താരത്തെ ഫീൽഡിൽ നില നിർത്തുന്നത്. വേഷം ഏതാണെങ്കിലും ഭാഷ ഏതാണെങ്കിലും അഭിനയം താരത്തിന്റെ കൈവശം ഭദ്രമാണ്.
ഒരുപാട് മ്യൂസിക് വീഡിയോകളിലും വെബ് സീരിസുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രേക്ഷകരുടെ ഭാഗത്തു നിന്നും നിറഞ്ഞ കൈയടിയും പ്രീതിയും ലഭിച്ചു കൊണ്ടിരിക്കുന്നത് താരത്തിന്റെ വൈഭവമുള്ള അഭിനയം കൊണ്ട് തന്നെയാണ്. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരം പങ്കെടുത്തിട്ടുണ്ട്. മിസ് ദിവ യൂണിവേഴ്സ് 2015ലെ വിജയി ആണ് താരം.
2015 ലെ മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ താരം പങ്കെടുത്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 37 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്കുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. തന്റെ ഫിറ്റ്നസ് വീഡിയോകൾ ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്ക് വെക്കുന്നുണ്ട്.
അതു കൊണ്ടു തന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. ഇപ്പോൾ തരത്തിന്റെതായി പുറത്തു വന്ന ഒരു കൊളഷ് ഫോട്ടോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധക ലോകം. താരത്തിന്റെ പഴയ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ആണ് പങ്കു വെച്ചിട്ടുള്ളത്. ഇതെന്തൊരു മാറ്റം എന്നാണ് ആരാധകർ ചിന്തിക്കുന്നത്.