
മലയാള സിനിമാലോകത്ത് തന്നെ വ്യത്യസ്തമായ അഭിനയ കൊണ്ടും, വെറൈറ്റി കഥാപാത്രങ്ങൾ ചെയ്തുകൊണ്ടു സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ താരമാണ് ആസിഫ് അലി. മലയാള സിനിമാ ലോകത്തേക്ക് ഒരുപാട് മികച്ച കഥാപാത്രങ്ങളെ സംഭാവന ചെയ്യാൻ ആസിഫ് അലി എന്ന കലാകാരന് സാധിച്ചിട്ടുണ്ട്. ഏത് വേഷവും വളരെ ആയാസത്തോടെ കൈകാര്യം ചെയ്യുന്ന ചുരുക്കം ചില നടമാരിലൊരാളാണ് ആസിഫ് അലി.



ആസിഫ് അലിയുടെ സിനിമ ജീവിതത്തിലെ മികച്ച സിനിമകളിലൊന്നാണ് ഹണി ബീ. 2013 ൽ ലാൽ ജൂനിയർ സംവിധാനം ചെയ്ത് ആസിഫ് അലി ഭാവന തുടങ്ങിയവർ പ്രധാന വേഷത്തിൽ പുറത്തിറങ്ങിയ ഹണീബി സിനിമ കേരളക്കരയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ബാബു രാജ്, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, അർച്ചന കവി ലാൽ തുടങ്ങിയവർ ഈ സിനിമയിലെ മറ്റു പല പ്രധാനപ്പെട്ട കതപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.



മലയാള സിനിമാ പ്രേമികൾ ഇരുകൈയ്യും നീട്ടിയാണ് ഈ സിനിമയെ സ്വീകരിച്ചത്. ഒരു കോമഡി റൊമാന്റിക് ത്രില്ലർ സിനിമ എന്ന ലേബലിലാണ് പുറത്തിറങ്ങിയത്. സെബാസ്റ്റ്യൻ & അഞ്ചൽ എന്നിവരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഈ കഥാപാത്രങ്ങളെ വളരെ മികച്ച രീതിയിൽ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ആസിഫ് അലിക്കും, ഭാവന ക്കും സാധിച്ചിരുന്നു.



ഈ സിനിമയെക്കുറിച്ച് ഈ അടുത്ത മനസ്സ് തുറന്നിരിക്കുകയാണ് പ്രിയതാരം ആസിഫ് അലി. 2013 ലാണ് ആസിഫ് അലിയുടെ വിവാഹം നടക്കുന്നത്. അതേ വർഷം തന്നെയായിരുന്നു ഹണി ബി എന്ന സിനിമ റിലീസ് ചെയ്തതും. ഇത് രണ്ടും ഒരുമിച്ച് ആയതിന്റെ സന്തോഷത്തിലായിരുന്നു ആസിഫ് അലി. എന്നാൽ ഈ സിനിമയിലെ ചില രംഗങ്ങൾ ആണ് താരം തുറന്നുപറഞ്ഞത്.



ഹണി ബി സിനിമയിൽ അവസാനം ആസിഫ് അലിയും ഭാവനയും ഒരു ലിപ്ലോക്ക് രംഗമുണ്ട്. ഈ രംഗത്തെ കുറിച്ചാണ് ആസിഫ് അലി മനസ്സുതുറന്നത്. തന്റെ ഭാര്യയുമൊത്ത് സിനിമ കണ്ടതും അസമയത്ത് ഭാര്യയുടെ എക്സ്പ്രഷൻ എങ്ങനെ ആയിരുന്നു എന്നാണ് ആസിഫ് അലി പറഞ്ഞു വരുന്നത്. സിനിമയുടെ കഥ ആസിഫ് ആദ്യമേ ഭാര്യക്ക് പറഞ്ഞു കൊടുത്തിരുന്നു. എന്നാൽ ലിപ് ലോക്ക് രംഗം ഭാര്യയോട് പറഞ്ഞിരുന്നില്ല.



പിന്നീട് ഇരുവരും ഒരുമിച്ച് സിനിമ കാണാൻ പോവുകയും അവിടെ വെച്ച് അവസാനം ലിപ് ലോക്ക് രംഗമുണ്ട് എന്ന് ഭാര്യ തിരിച്ചറിഞ്ഞതുമെന്ന് ആസിഫ് അലി പറയുന്നുണ്ട്. ലിപ്പ് ലോക്ക് രംഗം വരുന്ന സമയത്ത് ചെറിയ നെഞ്ചുവേദന അനുഭവപ്പെട്ടു എന്ന് താരം ചിരിയോടെ പറയുന്നുണ്ട്. ആ സമയത്ത് ഭാര്യ എന്നെ ഒരു പ്രത്യേക നോട്ടം നോക്കി എന്നു ആസിഫ് അലി കൂട്ടിച്ചേർത്തു.





