ഷർട്ട് ഇടാതെ സമൂഹമാധ്യമങ്ങളിൽ ശരീരം പ്രദർശിപ്പിക്കുന്ന ആൺകുട്ടികളോട് താല്പര്യമില്ല – നിലപാട് വ്യക്തമാക്കി രശ്മിക മന്ദന….

in Entertainments

സൗത്ത് ഇന്ത്യൻ സിനിമയിൽ നിന്ന് കടന്നുവന്ന് പിന്നീട് ദേശീയ ക്രഷ് എന്ന് വരെ വാഴ്ത്തപ്പെട്ട നടിയാണ് രശ്മിക മന്ദന. കന്നട സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് തമിഴിലും തെലുങ്കിലുമായി ഒരുപാട് മികച്ച സിനിമകളിൽ മികച്ച കലാകാരൻമാരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷട്ടു. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന നടിമാരിലൊരാളാണ് താരം. ക്യൂട്ട് എക്സ്പ്രഷൻ ആണ് താരത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഓൺ സ്റ്റേജിലും ഓഫ് സ്റ്റേജിലും എക്സ്പ്രഷണിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതിലും താരം മുന്നിട്ടുനിൽക്കുന്നു.

താരം പല ഇന്റർവ്യൂകളിൽ പങ്കെടുത്തിട്ടുണ്ട്. തമാശരൂപത്തിൽ ആണ് താരം പല ചോദ്യങ്ങൾക്കും ഉത്തരം നൽകാറുള്ളത്. ഈയടുത്ത് താരം ഒരു ഇന്റർവ്യൂവിൽ പങ്കെടുത്തിരുന്നു. അതിൽ അവതാരകൻ താരത്തോട് ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. എല്ലാത്തിനും വളരെ രസകരമായാണ് താരം മറുപടി നൽകുന്നത്. അതിലെ ഒരു ചോദ്യവും അതിനു താരം നൽകിയ ഉത്തരം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്.

അവതാരകൻ താരത്തോട്, ഷർട്ട് ഇടാതെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ആണുങ്ങളെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം എന്നായിരുന്നു. താരം അതിന് നല്കിയ മറുപടി ആണ് കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്. ” വർക്കൗട്ട് ചെയ്യുന്നവരെ ഞാൻ ഇഷ്ടപ്പെടുന്നു. വർക്കൗട്ട് ചെയ്ത് ശരീരം മൈന്റൈൻ ചെയ്യുന്നത് നല്ലതാണ്. പക്ഷേ എനിക്ക് മനസ്സിലാവാത്ത കാര്യം മറ്റൊന്നാണ്. ഇവർ എന്തിനാണ് ഇതിനെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ” എന്നായിരുന്നു താരത്തിന്റെ മറുപടി.

” എന്ന് കരുതി ഞാൻ പഴഞ്ചൻ ഒന്നുമല്ല. ഒരാളെ ആദ്യം മനസ്സിലാക്കി തിരിച്ചറിഞ്ഞതിനുശേഷമാണ് ശരീരം വെളിപ്പെടുത്തുക. അതുകൊണ്ട് മാത്രമാണ് ഞാൻ അഭിപ്രായം രേഖപ്പെടുത്തിയത് എന്ന് താരം കൂട്ടിച്ചേർക്കുന്നുണ്ട്. ഏതായാലും താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നു. പലരും താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ കുത്തി പൊക്കുകയും ചെയ്തു.

രക്ഷിത് ഷെട്ടി നായകനായി പുറത്തിറങ്ങിയ കിറിക്ക് പാർട്ടി എന്ന സിനിമയിൽ സാൻവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയിലേക്ക് കടന്നു വന്ന താരമാണ് രശ്മിക മന്ദന. പിന്നീട് താരം തെലുങ്കിലും സജീവമായി. തെലുങ്ക് സെൻസേഷണൽ ഹീറോ വിജയ് ദേവരകൊണ്ട യോടൊപ്പം രണ്ട് സിനിമകളിൽ നായികയായി താരം പ്രത്യക്ഷപ്പെട്ടു. സുൽത്താൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിലും അരങ്ങേറ്റം കുറിച്ചു.

അല്ലു അർജുൻ നായകനായും ഫഹദ് ഫാസിൽ വില്ലനായും പുറത്തിറങ്ങാൻ പോകുന്ന സൂപ്പർ ഹിറ്റ് തെലുങ്ക് ബ്രഹ്മാണ്ഡ സിനിമയായ പുഷ്പയിൽ അല്ലു അർജുൻ ന്റെ നായികയായി പ്രത്യക്ഷപ്പെടുന്നത് രശ്മിക മന്ദന ആണ്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ഹിന്ദി സിനിമയിലും അരങ്ങേറാൻ പോവുകയാണ്. സിദ്ധാർത്ഥ് മൽഹോത്ര നായകനായി പുറത്തിറങ്ങാൻ പോകുന്ന മിഷൻ മഞ്ജു എന്ന സിനിമയിലാണ് താരം ആദ്യമായി ബോളിവുഡിൽ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ബോളിവുഡിലെ അരങ്ങേറ്റത്തിനുവേണ്ടി കാത്തിരിപ്പിലാണ് ആരാധകർ.

Rashmika
Rashmika
Rashmika
Rashmika
Rashmika
Rashmika

Leave a Reply

Your email address will not be published.

*