
ഒന്നിലധികം ഭാഷയിൽ മികച്ച കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് സാക്ഷി അഗർവാൾ. 2013 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ ‘രാജാ റാണി’ യിൽ ചെറിയ വേഷം ചെയ്തു കൊണ്ടാണ് താരം സിനിമാ ലോകത്തെക്ക് കടന്നു വരുന്നത്. ചെയ്തത് ചെറിയ വേഷം ആണെങ്കിലും മികച്ച പ്രേക്ഷക പ്രീതി ആ കഥാപാത്രത്തിലൂടെ താരത്തിന് നേടാനായി.



തമിഴ് കൂടാതെ കന്നഡ മലയാളം എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. സോഫ്റ്റ് വെയർ ഗുണ്ടയാണ് താരത്തിന്റെ ഏക കന്നഡ സിനിമ. 2018 ൽ ബിജു മേനോൻ റോഷൻ മാത്യു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ഒരായിരം കിനാക്കൾ എന്ന സിനിമയിലാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. മികച്ച പ്രതികരണങ്ങൾ ഓരോ സിനിമയിലും താരത്തിന് ലഭിച്ചിട്ടുണ്ട്.



കാള, വിശ്വാസം, കുട്ടി സ്റ്റോറി, ടെഡ്‌ഡി, എന്നിവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്. ഭാഷ ഏതാണെങ്കിലും മികച്ച പ്രകടനമാണ് ഓരോ സിനിമകളിലും താരം പ്രകടിപ്പിച്ചത്. അതുകൊണ്ട് തന്നെയാണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ വർധിപ്പിച്ചത്. കഥാപാത്രങ്ങളെ ആഴത്തിൽ അറിഞ്ഞു താരം ചെയ്യാറുണ്ട് എന്നാണ് താരത്തെ കുറിച്ച് സിനിമ മേഖലയിൽ പറയപ്പെടുന്നത്.



ടെലിവിഷൻ മേഖലയിലും താരം പ്രശസ്തയാണ്. ബിഗ് ബോസ് തമിഴ് സീസിൻ 3 മത്സരാർത്ഥിയാണ് സാക്ഷി അഗർവാൾ. താരം കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയതും ബിഗ് ബോസിലൂടെയാണ്. മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. തമിഴ് ബിഗ് ബോസും ഇങ്ങനെ തന്നെ. ബിഗ് ബോസ്സ് ഏത് ഭാഷയിൽ ആണെങ്കിലും ആരാധകർ ഏറെയാണ്.



മലയാളത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലും തമിഴിൽ ഉലകനായകൻ കമലഹാസനും ആണ് അവതാരകരായി എത്തുന്നത്. വളരെ മികച്ച പ്രകടനമാണ് ബിഗ് ബോസ് ഹൗസ് മത്സരാർത്ഥികൾ കാഴ്ചവയ്ക്കുന്നത്. ഒരുപാട് ആരാധകരെ ബിഗ്‌ബോസിലൂടെയും താരത്തിന് ലഭിച്ചു. ഏറ്റവും കൂടുതൽ ജന പിന്തുണയുള്ള ബിഗ് ബോസ് മത്സരാർഥി ആയിരുന്നു താരം.



പക്ഷെ ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ഗ്ലാമർ വേഷത്തിലാണ് എപ്പോഴും താരം ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കു വെക്കാറുള്ളത്. ഏത് വേഷം ധരിച്ചാലും അതീവ സുന്ദരിയായാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്. സാരിയാണ് ഇപ്പോൾ താരത്തെ സ്പെഷ്യൽ ആക്കുന്നത്.










