ബാ ലതാരമായി മലയാള സിനിമയിൽ കടന്നുവന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് സനുഷ സന്തോഷ്. ചെറുപ്പത്തിൽ തന്നെ അഭിനയം കൊണ്ട് വിസ്മയിപ്പിച്ച താരം ഇപ്പോൾ മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് വന്നിരിക്കുകയാണ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു.
നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്ൽ പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ആരാധകരുമായി താരം സമൂഹമാധ്യമങ്ങളിലൂടെ സംവദിക്കുകയും ചെയ്യുന്നുണ്ട്.
ആരാധകരുടെ പല ചോദ്യങ്ങൾക്ക് താരം കമന്റ് രൂപേണ മറുപടി നൽകുന്നുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഫോട്ടോക്ക് താഴെ ഒരാൾ രേഖപ്പെടുത്തിയ കമന്റ് ന് താരം നല്കിയ മറുപടി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.
സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളാണ് താരം ഫോട്ടോഷൂട്ട്ലൂടെ പങ്കുവെച്ചത്. പ്രകൃതിയെ സംരക്ഷിക്കുക, പ്ലാസ്റ്റിക് നിരോധിക്കുക എന്ന സന്ദേശമാണ് താരം ക്യാപ്ഷൻ ലൂടെ നൽകുന്നത്. താരം ഫോട്ടോക്ക് നൽകിയ ക്യാപ്ഷൻ എങ്ങനെയാണ്.
“മരം ഒരു വരം. ആണല്ലോ? പിന്നെ എന്ത് ഓഞ്ഞ Specialized വരത്തിനു വേണ്ടി ആണ് നമ്മളൊക്കെ പ്ലാസ്റ്റിക് waste കൊണ്ട് ഇടണേ? ഉവ്വ്… ഇത്രേം ദണ്ണം ഉള്ള ആൾ തന്നെ എടുത്ത് കളഞ്ഞിരുന്നു. എന്ന് നന്നാവാനാ എന്ന് നന്ന ആയികൊണ്ടിരിക്കുന്ന ഒരു പാവം Nature lover / പ്രകൃതി സ്‌നേഹി ശേ ! ആ പാട്ടിന്റെ flow അങ്ങട് പോയി ” എന്നാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയത്.
ഇതിന്റെ താഴെ ഒരാൾ ചൊറിയുന്ന രൂപത്തിലുള്ള ഒരു കമന്റ് രേഖപ്പെടുത്തുകയുണ്ടായി. കമന്റ് ഇങ്ങനെയാണ്… “സുക്ഷിച്ച് നടന്നോ അ ട്ട എവിെടെയൊക്കെയാണ് കേ റി ക ടിക്കുക എന്ന് പറയാൻ പറ്റുകേല.” എന്നായിരുന്നു.. താരത്തിനെ ഇൻഡയറക്റ്റ് ആയി ആക്കുന്ന രൂപത്തിൽ ഉപദേശമായി കമന്റ് രേഖപ്പെടുത്തിയത്.
അതിനു താരം നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത്. “ആ “എവിടെയൊക്കെയോ”എന്നതിൽ ഉള്ള ചേട്ടന്റെ Care’നു, ചേട്ടനും ചേട്ടനെ ഇത്രേം ഒക്കെ വളർത്തിയ എല്ലാരോടും എന്റെ നന്ദി രേഖപെടുത്തുന്നു 😏🖖 പിന്നേ, അ ട്ട എന്നെ അല്ലെ ക ടിക്കുന്നെ, എനിക്ക് നോക്കാൻ അറിയാം ട്ടോ.. Don’t you worry my brother😇” എന്നായിരുന്നു താരത്തിന്റെ റിപ്ലേ. മറുപടി വൈറൽ ആയിരിക്കുന്നു.
Leave a Reply