
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമ താരമാണ് ഷംന കാസിം. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ മലയാളത്തിൽ താരം ചെയ്തിട്ടുണ്ട്. മലയാളത്തിനു പുറമേ താരം സൗത്ത് ഇന്ത്യയിലെ മറ്റു ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ താരം പൂർണ്ണ എന്ന പേരും സ്വീകരിച്ചിരിക്കുകയാണ്.



തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ സിനിമാലോകത്തിന് നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2004 ൽ പുറത്തിറങ്ങിയ മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. മഹാലക്ഷ്മി ആണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ.



മുണിയേണ്ടി വിലങ്ങിയൽ മൂന്രമണ്ട് സിനിമയിലൂടെ തമിഴിലും ജോഷ് എന്ന സിനിമയിലൂടെ കന്നടയിലും താരം അരങ്ങേറി. ഒരുപാട് ടെലിവിഷൻ പരിപാടികളിൽ മത്സരാർത്ഥിയായും അവതാരകയായും ജാഡജായും താരം തിളങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ടെലിവിഷൻ പ്രേക്ഷകർക്ക് ഇടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്.



ദൃശ്യം രണ്ടിൻ്റെ തെലുങ്ക് പതിപ്പിൽ അഡ്വക്കേറ്റ് വേഷം ചെയ്യുന്നത് താരമാണ്. ദൃശ്യം 2 മലയാളത്തിൽ തനിക്ക് അവസരം നഷ്ടമായതിനെ ക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം ഇപ്പോൾ. ആ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് താൻ ജീത്തു സാറിനോട് സംസാരിച്ചിരുന്നു എന്നും എന്താണ് മലയാളം സിനിമയിൽ വിളിക്കാത്തത് എന്ന് താൻ അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു എന്നാണ് താരം പറഞ്ഞത്.



ഒരിക്കൽ ഒരു റോളിനു വേണ്ടി തന്നെ കുറിച്ച് അന്വേഷിച്ചിരുന്നു എന്നും അപ്പോൾ ഷംന പ്രതിഫലം കൂട്ടി എന്ന വിവരം ലഭിച്ചു എന്നും പോരാത്തതിന് ഡേറ്റ് ഇല്ല എന്ന് അറിയാൻ കഴിഞ്ഞു എന്നുമാണ് അദ്ദേഹം നൽകിയ മറുപടി. ശരിക്കും തന്നോട് ആരും ഇത്തരമൊരു കാര്യം പറഞ്ഞ് സമീപിച്ചിട്ടില്ല എന്നാണ് താരം പറയുന്നത്.



യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് ദൈവത്തിനു മാത്രമേ അറിയൂ എന്നും റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്നതുകൊണ്ട് അവസരം നിഷേധിക്കപ്പെടുമെങ്കിൽ തനിക്കും പ്രിയാമണിക്കും മറ്റു ഭാഷകളിൽ സിനിമ ലഭിക്കില്ലല്ലോ എന്നും താരം മനസ്സ് തുറക്കുന്നുണ്ട്. ഇതിനെല്ലാം പിറകിൽ നടക്കുന്ന സംഭവങ്ങൾ എന്താണെന്ന് അറിയില്ല എന്നും താരം പറയുന്നുണ്ട്.










