സിനിമാ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാരെ പോലെ തന്നെ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാർക്കും ആരാധകരേറെയാണ്. ഒരുപക്ഷേ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട പ്രമുഖ നടിമാരെ കാൾ കൂടുതൽ ആരാധക പിന്തുണയും ജനസ്വാധീനവും സീരിയൽ നടിമാർക്ക് ലഭിക്കുന്നുണ്ട്. മിനി സ്ക്രീനിലെ മിന്നും താരങ്ങൾ ആണ് ഇവർ.
വീട്ടമ്മമാരുടെ ഇഷ്ടതാരമായതുകൊണ്ടുതന്നെയാണ് ഇത്രയധികം ആരാധക പിന്തുണ ഇവർക്ക് ലഭിക്കുന്നത്. സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെയാണ് മിനിസ്ക്രീനിലെ താരങ്ങളെ വീട്ടമ്മമാർ കാണുന്നത്. അവരുടെ ദുഃഖത്തിലും സന്തോഷത്തിലും സീരിയൽ കാണുന്നവരും പങ്കാളി ആകാറുണ്ട്. അടുത്തദിവസം എന്ത് സംഭവിക്കുമെന്ന ആകാംഷയാണ് സീരിയൽ നടിമാർ ഇത്രയധികം പോപ്പുലറാകാൻ ഉള്ള പ്രധാന കാരണം.
പ്രായഭേദമെന്യേ മലയാളി മിനിസ്ക്രീനിലെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഉപ്പും മുളകും. 2015 മുതൽ 2021 വരെ 1200 ൽ കൂടുതൽ എപ്പിസോഡുകൾ ഫ്ലവേഴ്സ് ടിവിയിൽ വളരെ വിജയകരമായി പൂർത്തിയാക്കിയ ഉപ്പുംമുളകും എന്ന സീരിയൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. ഒരു കുടുംബത്തിൽ നടക്കുന്ന നിത്യജീവിതത്തെ ആസ്പദമാക്കിയാണ് സീരിയൽ മുന്നോട്ട് പോയി കൊണ്ടിരുന്നത്.
ബാലുവും ബാലു വിന്റെ കുടുംബവും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ പ്രത്യേകസ്ഥാനം കണ്ടെത്തിയിരുന്നു. ബിജു സോപാനം ആണ് ബാലു എന്ന കഥാപാത്രത്തെ വളരെ വിജയകരമായി സ്ക്രീനിൽ അവതരിപ്പിച്ചത്. ബാലു വും ഭാര്യയും അഞ്ചു കുട്ടികളുമടങ്ങുന്ന ഉപ്പും മുളകും എന്ന സീരിയൽ പഴഞ്ചൻ സീരിയൽ ക്ലീഷേ യെ പൊളിച്ചടുക്കുന്ന രീതിയിലാണ് പുറത്തുവന്നത്.
ഈ സീരിയൽ വിജയിക്കാനുള്ള മറ്റൊരു പ്രധാനപ്പെട്ട കാരണം സീരിലിലെ കഥാപാത്രങ്ങൾ തന്നെയാണ്. അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും വളരെ മികച്ച രീതിയിലാണ് അവതരിപ്പിച്ചത്. ഇതിൽ ബാലുവിന്റെ മൂത്ത മകളായി പ്രത്യക്ഷപ്പെട്ട ലച്ചു എന്ന കഥാപാത്രത്തെ മിനിസ്ക്രീനിൽ അവതരിപ്പിച്ചത് ജൂഹി റുസ്തഗി ആയിരുന്നു. താരം ഈ പരമ്പരയിൽ നിന്ന് ഇടയ്ക്കുവെച്ച് പിൻമാറിയപ്പോൾ ഈ കഥാപാത്രത്തെ പിന്നീട് അശ്വതി എസ് നായർ അവതരിപ്പിച്ചു.
ഉപ്പും മുളകിലെ പ്രശസ്തിനേടിയ താരമാണ് അശ്വതി എസ് നായർ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മോഡൽ എന്ന നിലയിലും താരം തിളങ്ങിനിൽക്കുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്ൽ താരം പങ്കെടുത്തിട്ടുണ്ട്. 2 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു .
താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. പാടത്ത് അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ബോൾഡ് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. താരം ഇതിനുമുമ്പും ഇത്തരത്തിലുള്ള കിടിലൻ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്.