
സിനിമാ മേഖലയിൽ നിന്നുള്ള എല്ലാത്തരം വാർത്തകളും വലിയ ആരവത്തോടെയും ആഹ്ലാദത്തോടെയും ആണ് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ സ്വീകരിക്കുന്നത്. അത് സിനിമയിൽ അഭിനയിക്കുന്ന തങ്ങളുടെ ഇഷ്ടനായിക നായകന്മാരുടെ പോസിറ്റീവ് നെഗറ്റീവ് വാർത്തകൾ ആണെങ്കിലും ശരി. പുതിയ ഫോട്ടോകളും വീഡിയോകളും വലിയ വാർത്തയാകുന്നത് പോലെതന്നെ ചെറിയ മിസ്റ്റേക്കുകൾ പോലും വലിയ വാർത്തയാകാറുണ്ട്.



സിനിമാ മേഖലയിൽ നിന്ന് ഒരാൾ മറ്റൊരാളെ കുറിച്ച് പറഞ്ഞതോ ആരോപിച്ചതുമായ കാര്യങ്ങൾക്കും പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം കിട്ടാറുണ്ട്. ഇപ്പോൾ പ്രശസ്ത നിർമാതാവ് കെ രാജൻ താരങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ ചില കാര്യങ്ങളാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് നിർമ്മാതാവിന്റെ വാക്കുകൾക്ക് പ്രേക്ഷകർക്കിടയിൽ ലഭിച്ചത്.



നടൻ, നിർമാതാവ്, സംവിധായകൻ, എഴുത്തുകാരൻ അങ്ങനെ പല മേഖലകളിലും പ്രവർത്തിക്കുകയും വിജയങ്ങൾ കൊയ്തെടുക്കുകയും ചെയ്ത വ്യക്തിയാണ് കെ രാജൻ. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകൾക്ക് സിനിമ മേഖലയിൽ വലിയ പ്രാധാന്യം ലഭിച്ചത്. 1983 മുതൽ അദ്ദേഹം സിനിമ മേഖലകളിൽ സജീവമാണ്.



കഴിഞ്ഞ വർഷങ്ങളിൽ പലപ്പോഴും അദ്ദേഹത്തിന്റെ വാക്കുകൾ വിവാദപരമായ പ്രസ്താവനകൾ ഉൾക്കൊള്ളുന്നതായി പുറത്തു വന്നിട്ടുണ്ട്. ഗായിക ചിന്മയി, സംവിധായകൻ രഞ്ജിത്ത്, പ്രശസ്ത നടൻമാരായ കമലഹാസൻ, ധനുഷ്, സംവിധായകൻമാരായ സെൽവരാഘവൻ, ഗൗതം മേനോൻ എന്നിവരെല്ലാം ഇദ്ദേഹം വിവാദപരമായി വിമർശിച്ചവരാണ്.



എന്നാലിപ്പോൾ തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയെ കുറിച്ചും പ്രശസ്ത അഭിനേത്രി ആൻഡ്രിയ ജെർമിയയെക്കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. കടുത്ത ഭാഷയിലാണ് അദ്ദേഹം ഇവർ രണ്ടുപേരെയും വിമർശിച്ചിട്ടുള്ളത്. ഏഴു അസിസ്റ്റന്റുകളമായിട്ടാണ് നയൻതാര ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തുന്നതെന്നും ഓരോ അസിസ്റ്റന്റ്കൾക്കും പതിനഞ്ചായിരം രൂപ വെച്ചിട്ടാണ് ദിവസേന പ്രതിഫലം നൽകുന്നത് എന്നും അദ്ദേഹം പറയുന്നു.



ഏഴു കോടി ആണിപ്പോൾ നയൻതാരയുടെ പ്രതിഫലം എന്നും മലയാളത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി തമിഴ് സിനിമ ചെയ്യുമ്പോൾ നിർമ്മാതാവിന് യാതൊരു ചെലവ് ഉണ്ടാകില്ലെന്നും കെ രാജൻ പറഞ്ഞു. നയൻതാരയുടെ അസിസ്റ്റന്റ്കൾക്ക് മാത്രം ലക്ഷക്കണക്കിന് രൂപയാണ് ഒരു നിർമ്മാതാവിൻ നൽകേണ്ടി വരുന്നത് എന്നും അദ്ദേഹം കൂട്ടി ചേർത്തു. അഭിനയിക്കാൻ വിളിക്കുന്ന താരങ്ങൾ സെറ്റിൽ എത്തിയാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും അദ്ദേഹം പറയുന്നുണ്ട്.



ഒരു മണിക്കൂർ ഷൂട്ട് വൈകുമ്പോൾ നിർമ്മാതാവിന് ലക്ഷക്കണക്കിന് രൂപ നഷ്ടം വരുന്നത് അദ്ദേഹം ഓർമിപ്പിക്കുകയും ചെയ്തു. ആൻഡ്രിയ ജെർമിയയെ കുറിച്ചു അദ്ദേഹം പറഞ്ഞത് തമിഴ്നാട്ടിലുള്ള നടിക്ക് വേണ്ടി ബോംബെയിൽ നിന്നും മേക്കപ്പ് ആർട്ടിസ്റ്റ്നെ കൊണ്ടു വരുന്ന അവസ്ഥയാണ്. പല അഭിനേതാക്കളും ഭക്ഷണത്തിന്റെ കാര്യത്തിൽ നിർമ്മാതാക്കളെ ചുറ്റിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.










