പ്രസവിക്കലോടുകൂടി സ്ത്രീകൾക്ക് അവരുടെ പഴയ സൗന്ദര്യം നഷ്ടപ്പെടുമെന്നാണ് പൊതുവായുള്ള ധാരണ. പ്രാക്ടിക്കൽ ജീവിതത്തിൽ നമുക്ക് അത് ശരിയാണെന്ന് തോന്നുകയും ചെയ്യും. എന്നാൽ യഥാർത്ഥത്തിൽ ഇതിൽനിന്ന് വ്യത്യസ്തമായ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡിലെ പ്രിയ താരം അനുഷ്ക ശർമ. പ്രസവത്തിനുശേഷം ഞാൻ കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നാണ് താരം ഈയടുത്തു വെളിപ്പെടുത്തിയത്.
ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് അനുഷ്ക ശർമ. ഒരുപാട് സൂപ്പർസ്റ്റാറുകളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിൽ തിരഞ്ഞെടുക്കുകയാണ് താരം. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി കരസ്ഥമാക്കാനും താരത്തിന് കഴിഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിയാണ് താരത്തിന്റെ ജീവിതപങ്കാളി. ഒരുപക്ഷേ ഇന്ത്യയിലെ ഏറ്റവും സെലിബ്രിറ്റികളായ താരജോഡികൾ ഇവർ തന്നെയാണ് എന്ന് നിസ്സംശയം പറയാൻ നമുക്ക് സാധിക്കും. കാരണം നിലവിൽ വിരാട് കോഹ്ലി നേക്കാൾ മുകളിലുള്ള ഒരു ബ്രാൻഡ് ഇന്ത്യയിൽ നമുക്ക് ലഭ്യമല്ല. അതേപോലെതന്നെ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് അനുഷ്ക ശർമ. അതുകൊണ്ടുതന്നെ ഈ താരജോഡികൾ ക്ക് മുകളിൽ വേറെ താരജോഡികൾ ഉണ്ടോ എന്ന് സംശയമാണ്.
2017 ലാണ് ഇവർ വിവാഹിതരാകുന്നത്. താരനിബിഡമായ കല്യാണ ചടങ്ങിൽ ഇന്ത്യയിലെ ഒരുപാട് സെലിബ്രിറ്റികൾ പങ്കെടുത്തിരുന്നു. നാലു വർഷത്തിന്റെ ദാമ്പത്യജീവിതത്തിൽ ഇവർക്ക് ഒരു കുട്ടി പിറന്നിരിക്കുകയാണ്. വാമിക കോഹ്ലി എന്നാണ് കുട്ടിയുടെ പേര്. കുട്ടി യുമൊത്തുള്ള സന്തോഷ നിമിഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ജീവിതത്തിൽ നിന്നും ഒപ്പിയെടുത്ത സന്തോഷ നിമിഷങ്ങൾ ആരാധകരോട് പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.
ഈയടുത്താണ് അനുഷ്ക ശർമ തന്റെ മാതൃത്വത്തെ കുറിച്ചും, പ്രസവത്തിന് ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ചും തുറന്നുപറഞ്ഞത്. പ്രസവിക്കുമ്പോൾ നമ്മുടെ സൗന്ദര്യം കുറഞ്ഞു പോകും എന്നാണ് അടുത്ത സുഹൃത്തുക്കളിൽ നിന്ന് ഞാൻ ആദ്യം മനസ്സിലാക്കിയിരുന്നത്. ആ ഒരു വേവലാതി എനിക്കുണ്ടായിരുന്നു. പക്ഷേ സൗന്ദര്യം മൈൻടൈൻ ചെയ്യാൻ പറ്റും എന്ന് എനിക്ക് മനസ്സിലായി.
പ്രസവശേഷം ഞാൻ നല്ലോണം വർക്കൗട്ട് ചെയ്തു. കാരണം എന്റെ ശരീരത്തെ മൈന്റൈൻ ചെയ്യുന്നത് എന്റെ ഉത്തരവാദിത്വം ആയിരുന്നു. അതിനുവേണ്ടി ഞാൻ നന്നായി പരിശ്രമിച്ചു. ഫലമെന്നോണം മുമ്പത്തെക്കാൾ സോഫ്റ്റ് ആണ് ഇപ്പോൾ എന്റെ സ്കിൻ. പ്രസവശേഷം ഞാൻ കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. എന്ന് അനുഷ്ക ശർമ കൂട്ടിച്ചേർത്തു.
താരം ഇപ്പോഴും സിനിമയിലും മോഡൽ രംഗത്ത് സജീവമായി നിലകൊള്ളുകയാണ്. സൗന്ദര്യത്തിന് യാതൊരുവിധ കോട്ടം സംഭവിക്കാതെ പല മാഗസിനുകളുടെ കവർ ഫോട്ടോകളിൽ താരം ഇപ്പോഴും പ്രത്യക്ഷപ്പെടുന്നുണ്ട്. മുപ്പത്തിമൂന്നാം വയസ്സിൽ ഉം 20 ന്റെ ചെറുപ്പത്തിൽ ആണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. താരം അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളൊക്കെ മോഡൽ ഫോട്ടോഷൂട്ടുകൾ ആണ് എന്നുള്ളത് അത്ഭുതപ്പെടുത്തുന്ന മറ്റൊരു വസ്തുതയാണ്.