നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ദീപ്തി സതി. താരം ഒരു മികച്ച ഡാൻസർ എന്ന നിലയിലും അറിയപ്പെടുന്നു. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമയിൽ തന്നെ ഞെട്ടിക്കുന്ന പ്രകടനം ആണ് കാഴ്ചവച്ചത്. മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്.
2014 ൽ മിസ്സ് കേരള സൗന്ദര്യമത്സരം ജേതാവാണ് താരം. പിന്നീടാണ് താരം സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് മറാത്തി തെലുങ്ക് തമിഴ് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു. 2015 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ താരം സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നിരിക്കുകയാണ്.
മോഡലിംഗ് രംഗത്തും താരം സജീവമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളും നമുക്ക് കാണാൻ സാധിക്കും.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. കടൽ ദേവതയെ പോലെയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. അതിസുന്ദരിയായി വഞ്ചിയിൽ ഉള്ള താരത്തിന്റെ കിടിലം ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ജിക്സൺ ഫ്രാൻസിസ് എന്ന പ്രശസ്ത ഫോട്ടോഗ്രാഫറാണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിട്ടുള്ളത്. താരം ഡാൻസ് വീഡിയോകളും സാധാരണയായി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്.
2015 ൽ ലാൽ ജോസ് സംവിധാനം ചെയ്ത് വിജയ് ബാബു ആൻ അഗസ്റ്റിൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ നീ-നാ എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്തവർഷം ജാഗ്വേർ എന്ന സിനിമയിലൂടെ താരം കന്നടയിലും തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ സോളോ എന്ന അന്തയോളജി സിനിമയുടെ തമിഴ് പതിപ്പിൽ അഭിനയിച്ചുകൊണ്ട് തമിഴിലും അരങ്ങേരി.
2019 ൽ പുറത്തിറങ്ങിയ ലക്കി ആണ് താരം അഭിനയിച് മറാത്തി സിനിമ. പുള്ളിക്കാരൻ സ്റ്റാറാ, ലവ കുശ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ താരം അഭിനയിച്ച മറ്റു മലയാള സിനിമകളാണ്. മിനിസ്ക്രീനിലും താരം തിളങ്ങിയിട്ടുണ്ട്. മിടുക്കി എന്ന പരിപാടിയിൽ ജഡ്ജ് ആയി പ്രത്യക്ഷപ്പെട്ട് കൊണ്ടാണ് താരം ആദ്യമായി മിനി സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. വെബ് സീറീസ് കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.