മലയാള ചലച്ചിത്ര മേഖലയിൽ പ്രശസ്തമായ ഒരു കുടുംബം ആണ് നടൻ കൃഷ്ണ കുമാറിന്റേത്. കുടുംബത്തിലെ എല്ലാ അംഗങ്ങളും സോഷ്യൽ മീഡിയയിൽ സ്റ്റാറുകളാവുക എന്നത് അത്ഭുതം തന്നെയാണ്. വർഷങ്ങളായി മലയാള സിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് കൃഷ്ണ കുമാർ.
കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാറും തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ്. അഹാനയെ ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായി നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്. ഇശാനി കൃഷ്ണ കുമാർ തന്റെ അഭിനയ ജീവിതം ആരംഭിച്ചിരിക്കുന്നത് തന്നെ വൺ എന്ന മമ്മുട്ടി ചിത്രത്തിലെ മുഴുനീള കഥാപാത്രത്തിലൂടെയാണ്.
സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ എല്ലാം വളരെ സജീവമായി ഇടപെടുന്ന താരമാണ് ഇഷാനി ഒരുപാട് ഫോളോവേഴ്സും താരത്തിനുണ്ട്. താരം പങ്കുവെക്കുന്ന ഓരോ ഫോട്ടോകളും വീഡിയോകളും സിനിമ കുടുംബ വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ എറ്റെടുക്കാറുള്ളത്. താരം ഭാരം വർദ്ധിപ്പിച്ചതിനു ശേഷം പങ്കുവച്ച ഫോട്ടോകലും മേക്കോവർ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
എന്ന സിനിമയിലെ അഭിനയത്തിലൂടെ ഒരുപാട് പ്രേക്ഷകപ്രീതിയും പിന്തുണയും ഇശാന കൃഷ്ണക്ക് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട് കാരണം അഭിനയ പ്രാധാന്യമുള്ള ഒരു കഥാപാത്രമായിരുന്നു വൺ എന്ന സിനിമയിൽ താരം അവതരിപ്പിച്ചത്. അതിനെല്ലാം അപ്പുറം സ്വന്തമായി യൂട്യൂബ് ചാനൽ മൈൻഡയ്ൻ ചെയ്യുന്ന താരത്തിന് സോഷ്യൽ മീഡിയയിൽ തന്നെ നിരവധി ആരാധകർ ഉണ്ട്.
രസകരമായ വീഡിയോകളും മറ്റും പങ്കുവെച്ച് യൂട്യൂബ് ചാനലിനെ സജീവമായി മുന്നോട്ടു കൊണ്ടുപോകുന്ന താരമാണ് ഇഷാനി കൃഷ്ണ എന്നാൽ മറ്റു സഹോദരിമാരെ അപേക്ഷിച്ചു എനിക്ക് വീഡിയോ ചെയ്യാൻ മടി ആണെന്നും അതുകൊണ്ട് പലപ്പോഴും വീഡിയോ ചെയ്ത് യൂട്യൂബ് ചാനലിന് ജീവനിൽ കഴിയാറില്ല എന്ന് താരം തുറന്നു പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ താരം ഒരു രസകരമായ വീഡിയോ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുകയാണ് സുഹൃത്തുക്കൾക്കൊപ്പം വർക്കല ബീച്ചിൽ അവധി ആഘോഷിക്കാൻ പോയ നിമിഷങ്ങൾ പകർത്തിയാണ് താരം യൂട്യൂബിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഞങ്ങളുടെ ആദ്യത്തെ പെണ്‍കുട്ടികളുടെ ട്രിപ്പ് എന്ന ക്യാപ്ഷനോടെയാണ് ഇഷാനി വീഡിയോ പോസ്റ്റ് ചെയ്തത്.
വര്‍ക്കല ബീച്ചില്‍ നിന്ന് കളിക്കുന്നതും അതു പോലെ കൂട്ടുകാരികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതെല്ലാം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അല്‍പം കോമഡി നിറഞ്ഞ രംഗങ്ങളും വീഡിയോയില്‍ കാണാൻ സാധിക്കുന്നുണ്ട്. നിമിഷ നേരം കൊണ്ടാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം വൈറലായത്. താരത്തിനും താര കുടുംബത്തിനും പ്രേക്ഷകർക്കിടയിൽ ഉള്ള സ്ഥാനം തന്നെയാണ് വൈറലാകുന്നത് പിന്നിലെ പ്രധാന കാരണം.
Leave a Reply