ഒരു സമയത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു കാവ്യാമാധവൻ. അഭിനയപ്രാധാന്യമുള്ള എണ്ണമറ്റ സ്ത്രീ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകഹൃദയത്തെ കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ടയിരുന്നു. തന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ സിനിമാലോകത്തിന് നേടിയെടുക്കാൻ കാവ്യാമാധവൻ എന്ന കലാകാരിക്ക് സാധിച്ചു.
മലയാള സിനിമയിലെ സൗന്ദര്യത്തിന്റെ പര്യായമായിരുന്ന താരം. ഏതൊരാളും കൊതിക്കുന്ന സൗന്ദര്യമായിരുന്നു താരത്തിന്. അതുകൊണ്ടുതന്നെ സൗന്ദര്യത്തോടൊപ്പം മികച്ച അഭിനയം കൂടിയായപ്പോൾ താരം പെട്ടെന്നുതന്നെ ഏറ്റവും മൂല്യമുള്ള നടിയായി മാറി. മലയാളത്തിലെ മറ്റു പല നടിമാർക്ക് എത്തിപ്പെടാൻ പറ്റാത്ത ഉയരങ്ങൾ കീഴടക്കാൻ താരത്തിന് സാധിച്ചു. ഏറ്റവും തിരക്കുള്ള നടിയായി താരം മാറി.
മലയാള സിനിമാ സംവിധായകരുടെ ഫസ്റ്റ് ചോയ്സ് കാവ്യാമാധവൻ എന്ന നിലയിലേക്ക് താരം ഉയർന്നു. ഒട്ടുമിക്ക എല്ലാ സൂപ്പർസ്റ്റാറുകളുടെ കൂടെ പ്രധാനവേഷത്തിൽ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ തരത്തിന് സാധിച്ചു. ഓരോ സിനിമയിലും മികച്ച പ്രകടനം ആണ് താരം കാഴ്ചവച്ചത്. കാവ്യാ മാധവൻ നായിക എന്ന് പറയുന്നത് തന്നെ ആ സിനിമയുടെ ബോണസ് ആയിരുന്നു.
ഇതിനിടയിൽ ആണ് താരത്തിന്റെ വിവാഹം നടക്കുന്നത്. ആദ്യവിവാഹം പരാജയപ്പെട്ടതിനെ തുടർന്ന് താരം വീണ്ടും സിനിമയിലേക്ക് വന്നു. ഈ സമയത്ത് കാവ്യ-ദിലീപ് ജോഡി ഒരുമിച്ച് ഒരുപാട് സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട കോമ്പിനേഷൻ എന്ന നിലയിൽ കാവ്യ-ദിലീപ് സഖ്യം മാറി. ഇവർ ഒരുമിച്ചുള്ള പല സിനിമകളും സൂപ്പർ ഹിറ്റായതോട് കൂടി സിനിമാ ലോകത്ത് പല ഗോസിപ്പുകളും ഉയരാൻ തുടങ്ങി.
കാവ്യാ മാധവനും ദിലീപും തമ്മിലുള്ള ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നു. ആ സമയത്താണ് ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള ഡിവോഴ്സ് നടക്കുന്നത്. തുടർന്ന് കാവ്യയുടെയും ദിലീപിനെയും പേര് സോഷ്യൽ മീഡിയയിൽ കൂടുതൽ ചർച്ച ചെയ്യപ്പെട്ടു. അവസാനം ഗോസിപ്പുകൾക്ക് വിരാമമിട്ട് ആരാധകരുടെ ആഗ്രഹപ്രകാരം കാവ്യയും ദിലീപും വിവാഹിതരായി. ഇപ്പോൾ കാവ്യ സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്.
സിനിമയിൽ വിട്ടുനിന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമായി നിലകൊള്ളുകയാണ്. ഒരുപാട് സ്റ്റേജ് ഷോകളിലും പരിപാടികളിലും അവാർഡ് ദാന ചടങ്ങ് കളിലും കാവ്യയും ദിലീപും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവരുടെ കുടുംബ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. കാവ്യാമാധവന് ഒരുപാട് ഫാൻസ് അസോസിയേഷൻ ഗ്രൂപ്പുകളുണ്ട്. സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള ഗ്രൂപ്പുകൾ നമുക്ക് കാണാൻ സാധിക്കും.
ഇപ്പോൾ താരത്ത കുറിച്ച് ഒരു ഫാൻസ് അസോസിയേഷൻ ഗ്രൂപ്പിൽ വന്ന ഒരു കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുറിപ്പിൽ പറഞ്ഞ കാര്യം ഇങ്ങനെയാണ്..
“സത്യമാണത് മലയാള സിനിമയില്‍ ഇത്രയധികം അണ്ടര്‍റേറ്റഡ് ആയ ഒരു നടി ഉണ്ടാകില്ല. ഒരു കാലത്ത് മലയാള സിനിമ എന്നാല്‍ കാവ്യ മാധവന്‍ കൂടിയായിരുന്നു. ഏതൊരു സിനിമയിലും നായികമാരെ ചിന്തിക്കുമ്പോള്‍ ആദ്യം വരുന്ന പേര് കാവ്യയുടേതായിരുന്നു. എന്നിട്ടും പലരുടെയും അസൂയയുടെ ഭാഗമായി അവര്‍ മികച്ച അംഗീകാരം നേടാതെ പോയി. വേണ്ട രീതിയില്‍ കാവ്യ മാധവന്‍ എന്ന നായികയെ പല സംവിധായകര്‍ക്കും അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നതും വേദനാജനകമാണ്. എങ്കിലും ഇന്നും കാവ്യ മാധവന്‍ എന്ന പേര് പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്..”