മറാത്തി, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്കു എന്നീ ഭാഷകളിൽ അഭിനയിച്ച കഴിവ് തെളിയിച്ച താരമാണ് മൃനാൾ താക്കൂർ. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവ് കൊണ്ട് ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.
ഹിന്ദി, മറാത്തി എന്നീ ഭാഷകളിൽ ആണ് താരം സജീവമായി നിലക്കൊള്ളുന്നത്. 2012 ളാണ് താരം ആദ്യമായി വെളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അങ്ങോട്ട് താരത്തിന്റെ സമയമായിരുന്നു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിനു സാധിച്ചു. ടെലിവിഷനിലെ മിന്നും താരം ആയതുകൊണ്ടുതന്നെ താരം വീട്ടമ്മമാരുടെ ഇഷ്ട നായികയും കൂടിയാണ്.
സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.
മില്യൻ കണക്കിന് ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 29 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. പച്ച ഡ്രസ്സിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ബോൾഡ് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.
കോളേജിൽ പഠിക്കുന്ന സമയത്താണ് താരം മുജാസേ കുച്ഛ് കേഹ്റ്റി …യെഹ് കമോശിയാൻ എന്നാ സീരിയലിൽ പ്രധാനവേഷം കൈകാര്യം ചെയ്തുകൊണ്ട് ആദ്യമായി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. താരം ആദ്യം ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് വിട്ടി ഡണ്ടു എന്ന മറാത്തി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ്. ദ്വിഭാഷ സിനിമയായ ലവ് സോനിയ യിൽ അഭിനയിച്ചുകൊണ്ട് താരം ഹിന്ദിയിലും ഇംഗ്ലീഷിലും അരങ്ങേറി.
താരം സൗത്ത് ഇന്ത്യയിൽ അരങ്ങേറാൻ പോവുകയാണ്. ഇതുവരെ പേരിടാത്ത തെലുങ്കു സിനിമയിൽ ആണ് താരം പ്രത്യക്ഷപ്പെടാൻ പോകുന്നത്. തമിഴ് സൂപ്പർ ഹിറ്റ് സിനിമയായ തടം ന്റെ ഹിന്ദി റീമേക്കിൽ താരം അഭിനയിക്കാൻ പോകുന്നുണ്ട്. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയ ജീവിതത്തിൽ പല അവാർഡുകൾ താരത്തെ തേടി എത്തിയിട്ടുണ്ട്.