ഏറ്റവും കൂടുതൽ വീട്ടിൽ റിലാക്സ് ചെയ്യുന്നത് ബാത്റൂമിൽ… കുളിക്കാൻ എടുക്കുന്ന സമയം ഒന്നരമണിക്കൂർ…

മലയാളത്തിലെ മുൻനിര നായികമാരിൽ പ്രമുഖയാണ് നമിതാ പ്രമോദ്. ചെറിയ വയസ്സിൽ തന്നെ ഒരുപാട് സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് പ്രമുഖ നടമാരോടൊപ്പം വേഷമിടാൻ തരത്തിന് അവസരം ലഭിക്കുകയും ചെയ്തു. 2007 മുതൽ സിനിമയിൽ സജീവമാണ് താരം.

ഒരുപാട് താരങ്ങൾ അണിനിരന്ന 2011 പുറത്തിറങ്ങിയ ട്രാഫിക് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ആദ്യസിനിമയിൽ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാനും മികച്ച അഭിനയ വൈഭവം കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കാൻ താരത്തിന് സാധിച്ചു. പിന്നീട് ഒരുപാട് നല്ല സിനിമകളിൽ താരത്തിന് അവസരം ലഭിക്കാനുള്ള കാരണം അത് തന്നെയാണ്.

മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. എൻ കാതൽ പുതിതു എന്ന സിനിമയിലൂടെ താരം തമിഴിലും, ചുട്ടലബ്ബായ് എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി. സിനിമയ്ക്ക് പുറമേ സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്. ഒരു സമയത്ത് ഏഷ്യാനെറ്റിൽ വൻ വിജയകരമായി മുന്നോട്ടു പോയി കൊണ്ടിരുന്ന എന്റെ മാനസപുത്രി എന്ന സീരിയലിൽ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് താരം ആയിരുന്നു.

ഉള്ളടക്കം, വേളാങ്കണ്ണി മാതാവ്, അമ്മേ ദേവി എന്നീ സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്. ട്രാഫിക്ക്, പുതിയ തീരങ്ങൾ, സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ഓർമ്മയുണ്ടോ ഈ മുഖം, അമർ അക്ബർ ആന്റണി, റോൾ മോഡൽസ്, കമ്മാരസംഭവം, മാർഗംകളി എന്നിവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്. സിനിമാ മേഖലയിലും സീരിയൽ മേഖലകളിലും ടെലിവിഷൻ മേഖലയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം, ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്ക് വെക്കാറുണ്ട്. താരത്തിന്റെ ഇൻസ്റ്റാഗ്രാമിൽ മാത്രം 12 ലക്ഷം ആരാധകരുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്ക് വെക്കാറുണ്ട്. താരത്തിന്റെ ഫോട്ടോകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്.

താരം പങ്കെടുക്കുന്ന ടെലിവിഷൻ പരിപാടികളിലെ എപ്പിസോഡുകൾ എല്ലാം വളരെ പെട്ടെന്ന് റേറ്റിങ്ങിൽ മുന്നിൽ എത്താറുണ്ട്. റിമി ടോമി അവതാരകയായ ഉള്ള ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ താരം പങ്കെടുത്ത എപ്പിസോഡിലെ ഒരു ചെറിയ ഭാഗമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. റിമി ചോദിച്ച ഒരു ചോദ്യവും അതിനു താരം നൽകിയ മറുപടിയും ആണ് ആരാധകർ ആ എപ്പിസോഡ് തന്നെ ഏറ്റെടുക്കാൻ കാരണം.

വീട്ടിൽ ഏറ്റവും കൂടുതൽ റിലാക്സ് ചെയ്യുന്ന സ്ഥലം ഏതാണ് എന്നാണ് റിമയുടെ ചോദ്യം. വളരെ പെട്ടെന്ന് തന്നെ ഞാൻ ഏറ്റവും കൂടുതൽ റിലാക്സ് ചെയ്യുന്നത് ബാത്റൂമിൽ ആണ് എന്നും ഒരു ദിവസത്തിൽ ഏറ്റവും കൂടുതൽ ടൈം സ്പെൻഡ് ചെയ്യുന്നത് ബാത്റൂമിൽ ആണ് എന്നും കുളിക്കാൻ ഒന്നര മണിക്കൂറെങ്കിലും എടുക്കും എന്നും നമിത പറഞ്ഞു. വളരെ പെട്ടെന്നാണ് ആരാധകർ ഈ വാക്കുകൾ ഏറ്റെടുത്തത്.

Namitha
Namitha
Namitha
Namitha