ബേബിയൊക്കെ പണ്ട്. ഇപ്പോൾ വെറും നയൻതാര. സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന ബാല താരത്തിന്റെ ഫോട്ടോഷൂട്ടുകൾ….

in Entertainments

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന് പിന്നീട് അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് നയൻതാര ചക്രവർത്തി. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നാലാം വയസ്സിൽ തന്നെ ഏവരേയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് താരം ബിഗ് സ്ക്രീനിൽ കാഴ്ചവച്ചത്.

മലയാളത്തിലെ ഒട്ടുമിക്ക എല്ലാ സൂപ്പർസ്റ്റാറുകളുടെ കൂടെ സ്ക്രീൻ പങ്കിടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ബേബി നയൻതാര എന്നുപറഞ്ഞാൽ ഒരു സമയത്ത് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു. താരം ഇപ്പോഴും ടീനേജർ ആണ്. പക്ഷേ ബേബി നയൻതാര എന്ന പരിവേഷം മാറി നയൻതാര എന്ന നിലയിലേക്ക് താരം മാറിയിരിക്കുന്നു.

താരം ഇപ്പോൾ അഭിനയലോകത്ത് സജീവമല്ലെങ്കിലും മോഡൽ രംഗത്തും സോഷ്യൽമീഡിയയിലും സജീവമായി നിലകൊള്ളുകയാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ കിടിലൻ ലുക്ക് ആണ്. ആരാധകർക്ക് ഒക്കെ ഇതേ അഭിപ്രായം തന്നെയാണ്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. മഞ്ഞ ഡ്രസ്സില് അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. രോജൻ നാഥ് എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. താരം ഇതിനുമുമ്പും ഇത്തരത്തിലുള്ള കിടിലൻ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്.

മലയാളം തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് നയൻതാര. 2006 ൽ മോഹൻലാൽ ജയസൂര്യ കുഞ്ചാക്കോ ബോബൻ കാവ്യാ മാധവൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ കിലുക്കം കിലുകിലുക്കം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സത്യൻ മെമ്മോറിയൽ അവാർഡ് ലഭിച്ചു.

അച്ഛനുറങ്ങാത്ത വീട്, ചെസ്സ്, നോട്ട്ബുക്ക്, അതിശയൻ, കനകസിംഹാസനം, ആകാശം, സൂര്യൻ, കങ്കാരു, t20 ട്വന്റി, ക്രാസി ഗോപാലൻ, ലൗഡ്സ്പീക്കർ, നായിക, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്. താരം ഏറ്റവും അവസാനമായി പ്രത്യക്ഷപ്പെട്ടത് മറുപടി എന്ന സിനിമയിലാണ്. ഇപ്പോൾ താരം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്.

Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara

Leave a Reply

Your email address will not be published.

*