ചുരുങ്ങിയ കാലയളവിൽ മലയാള സിനിമ ഇൻഡസ്ട്രിയിൽ സാനിയ ഇയ്യപ്പനെ പോലെ ഇത്രയധികം സ്വാധീനം ചെലുത്തിയ വേറെ നടി ഉണ്ടോ എന്ന് സംശയമാണ്. കാരണം ബാലതാര പരിവേഷത്തിൽ നിന്ന് നായിക എന്ന പരിവേഷത്തിലേക്ക് താരത്തിന്റെ വളർച്ച അത്രയും പെട്ടെന്നായിരുന്നു. ചുരുങ്ങിയ കാലയളവിൽ മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയരുകയായിരുന്നു താരം.
നിലവിൽ മലയാളത്തിലെ ഏറ്റവും ബോർഡ് നടി ആരാണെന്ന് ചോദിച്ചാൽ ഒട്ടുമിക്ക എല്ലാ സിനിമാപ്രേമികൾ പറയുന്ന ഉത്തരം സാനിയ ഇയ്യപ്പൻ എന്നായിരിക്കും. താരം ഈ അടുത്ത് പങ്കുവെച്ച ഫോട്ടോകളൊക്കെ അതിന് ഉദാഹരണങ്ങളാണ്. ബികിണിയിൽ വരെ ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട് എന്നതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്ന വസ്തുത. നിലവിൽ മലയാളത്തിലെ മുൻനിര നടിയായി മാറിയിരിക്കുകയാണ് താരം.
മോഡലിംഗ് രംഗത്തും താരം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. പല ബ്രാൻഡുകളുടെ പരസ്യത്തിൽ താരം ഇതിനകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. മികച്ച സ്വീകരണമാണ് താരത്തിന് എല്ലാ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്നത്. മോഡലിംഗ് ഒരു പ്രൊഫഷണലായി താരം മുന്നോട്ടു കൊണ്ടുപോവുകയാണ്.
ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളാണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നത്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരി ആയാണ് കാണപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. എൺപതുകളിലെ നായികമാരെപ്പോലെ ആണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ജിക്സൺ ഫ്രാൻസിസ് ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അപ്പോത്തിക്കരി എന്ന സിനിമയിലെ ബാലതാരം വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. പക്ഷേ താരം മലയാളി സിനിമ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തുന്നത് ക്വീൻ എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ്. ഇതിലെ ചിന്നു എന്ന കഥാപാത്രത്തെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.
പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ്റ് തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഓടിടി പ്ലാറ്റഫേമിൽ റിലീസ് ചെയ്ത കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങാൻ പോകുന്ന സല്യൂട്ട് എന്ന സിനിമയിൽ താരം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.