സിനിമ മേഖലയിലും സീരിയൽ മേഖലയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശാലുമേനോൻ. നടിയായും മോഡലായും അറിയപ്പെടുന്ന താരം മലയാളികളുടെ പ്രിയങ്കരിയാണ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിലും മിനി സ്ക്രീനിലും അവതരിപ്പിച്ചു പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു.
മിനിസ്ക്രീനിലെ മിന്നുംതാരം ആയതുകൊണ്ടുതന്നെ താരത്തിന് വീട്ടമ്മമാരുടെ പിന്തുണയും ഏറെയാണ്. മിനി സ്ക്രീനിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് താരം ഇത്രയധികം ആരാധകക്കൂട്ടത്തെ നേടിയെടുത്തത്. ഒരുപാട് പരസ്യങ്ങളിലും ആൽബം സോങ് കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1998 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. സജി ജി നായർ ആണ് താരത്തിന്റെ ഭർത്താവ്.
താരം സോഷ്യൽമീഡിയയിലും സജീവമായി നില കൊള്ളുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം ഈ അടുത്ത് പങ്കെടുത്തതായി നമുക്ക് കാണാൻ സാധിക്കും. 38 ന്റെ നിറവിലും മധുരപതിനേഴുകാരി പോലെയാണ് താരം ഈയടുത്ത് ഫോട്ടോഷൂട്ട് കളിൽ കാണപ്പെടുന്നത്. ലക്ഷങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.
ഇപ്പോൾ താരം ഏറ്റവും അവസാനമായി പകുങ്കെടുത്ത ഫോട്ടോസ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായി ബോൾഡ് ബുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ചിരിയാണ് സ്ത്രീകളുടെ ഏറ്റവും വലിയ മേക്കപ്പ് എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ജെ പി ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
വിജയരാഘവൻ പ്രധാന വേഷത്തിലഭിനയിച്ച് 1998 ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് മാർക്കറ്റ് എന്ന സിനിമയിൽ ചെറിയ വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. കാക്കകുയിൽ, കിസാൻ, തുടങ്ങിയ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. ഉണ്ണിമുകുന്ദൻ ജയസൂര്യ തുടങ്ങിയവർ പ്രധാന വേഷത്തിൽ തിളങ്ങിയ ഇത് പാതിരാമണൽ എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.
സീരിയലിൽ ആണ് താരം ഇപ്പോഴും സജീവമായി നില കൊള്ളുന്നത്.ഏഷ്യാനെറ്റിലെ പത്തരമാറ്റ് എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മിനി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. കടമറ്റത്ത് കത്തനാർ എന്ന സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്. നിലവിൽ മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ്, സൂര്യ ടിവിയിലെ തിങ്കൾ കലമാൻ, ഫ്ലവേഴ്സ് ടിവി യിലെ പ്രിയങ്കരി എന്നീ സീരിയലുകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.